കോട്ടയം മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ച സംഭവം;കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയുടെ മറുപടി

unburried dead

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ വിശദീകരണം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി തള്ളിക്കളഞ്ഞു.
ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ സ്വകാര്യ ആശുപത്രിക്ക് വീഴ്ചയുണ്ടായെന്നായിരുന്നു കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്.

മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്റര്‍ സൗകര്യം ഒഴിവുണ്ടോയെന്ന് ഉറപ്പിക്കാതെയാണ് കട്ടപ്പനയില്‍ നിന്ന് രോഗിയെ അയച്ചതെന്നാണ് ആരോപണം. എന്നാല്‍ ഇങ്ങനെ വിളിച്ചു ചോദിക്കുന്ന പതിവ് തങ്ങള്‍ക്കില്ലെന്നാണ് കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിലെ ഡോക്ടര്‍മാരുടെ വിശദീകരണം. ആംബുലന്‍സില്‍ പോര്‍ട്ടബില്‍ വെന്റിലേറ്റര്‍ സൗകര്യം ഉണ്ടായിരുന്നു. ഇത് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പ്രയോജനപ്പെടുത്തിയില്ലെന്നും ചികിത്സിച്ച ഡോ.വരുണ്‍ പറഞ്ഞു.

മകള്‍ റെനിയുടെ പരാതിയില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. മനപൂര്‍വ്വമല്ലാത്ത നരഹത്യക്കും ചികിത്സാ പിഴവിനുമാണ് കേസ്.