Thursday, April 18, 2024
HomeInternationalനീന്തൽക്കുളത്തിൽ മുങ്ങിമരിച്ച ഇരട്ടകൾക്കായി ക്യാൻഡിൽ  ലൈറ്റ് വിജിൽ ഇന്ന്

നീന്തൽക്കുളത്തിൽ മുങ്ങിമരിച്ച ഇരട്ടകൾക്കായി ക്യാൻഡിൽ  ലൈറ്റ് വിജിൽ ഇന്ന്

ഒക്കലഹോമ :വടക്കുപടിഞ്ഞാറൻ ഒക്‌ലഹോമ സിറ്റിയിലെ  വീട്ടുമുറ്റത്തെ നീന്തൽക്കുളത്തിൽ മുങ്ങിമരിച്ച 18 മാസം പ്രായമുള്ള ഇരട്ടകൾക്കായി ക്യാൻഡിൽ  ലൈറ്റ് വിജിൽ ഇന്ന് വ്യാഴാഴ്ച (മാർച്ച് 23 ) സംഘടിപ്പിക്കുന്നു

രാവിലെ വെള്ളത്തിൽ സഹോദരങ്ങളായ ലോക്ക്ലിൻ, ലോറെലി കാലാസോ എന്നിവരെ കണ്ടെത്തിയതായി അവരുടെ അമ്മ ജെന്നി കാലാസോയാണ്  അറിയിച്ചതെന്നു  ഒക്‌ലഹോമ സിറ്റി ഫയർ ബറ്റാലിയൻ മേധാവി സ്കോട്ട് ഡഗ്ലസ് പറഞ്ഞു. സംഭവസ്ഥലത്തു എത്തിച്ചേർന്ന പോലീസ് , ലോക്ക്‌ലിനിനെയും സഹോദരി ലോറേലിയെയും പൂളിൽ നിന്നും പുറത്തെടുത്തു പ്രാഥമിക ചികിത്സ നടത്തിയെങ്കിലും  കുട്ടികളുടെ ഹൃദയമിടിപ്പ് നിലച്ചിരുന്നു.ലോക്ക്‌ലിനേയും ലോറേലിയെയും ഉടനെ   ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല

“ഇളയ കുട്ടികൾ സ്വീകരണമുറിയിൽ കളിക്കുമ്പോൾ  മുതിർന്ന കുട്ടിയെ ഹോംസ്‌കൂൾ ചെയ്യുകയായിരുന്നുവെന്ന് അമ്മ വിശദീകരിച്ചു,. “നീന്തൽക്കുളത്തിലേക്കുള്ള വാതിൽ മുത്തശ്ശിയാണ്   തുറന്നു കൊടുത്തതെന്നും അമ്മ പറഞ്ഞു.

 ലോക്ക്‌ലിനിന്റെയും ലോറേലിയുടെയും മരണത്തെക്കുറിച്ചുള്ള അന്വേഷണം തുടരുന്നുവെന്നു  ഒക്‌ലഹോമ സിറ്റി പോലീസ് ഡിപ്പാർട്ട്‌മെന്റിലെ ക്യാപ്റ്റൻ വലേരി ലിറ്റിൽജോൺ പറഞ്ഞു

ഒക്‌ലഹോമ സംസ്ഥാനത്ത്, റെസിഡൻഷ്യൽ സ്വിമ്മിംഗ് പൂളുകൾക്ക് ചുറ്റുമായി കുറഞ്ഞത് 4 അടി അല്ലെങ്കിൽ 48 ഇഞ്ച് ഉയരം ഉണ്ടായിരിക്കണം. സ്വയം അടയ്ക്കുന്ന സുരക്ഷാ കവാടങ്ങൾ ഉണ്ടായിരിക്കണമെന്നും നിയമം അനുശാസിക്കുന്നതായി ലിറ്റിൽജോൺ പറഞ്ഞു

RELATED ARTICLES
- Advertisment -

Most Popular

Recent Comments