ബിജെപി എക്‌സിക്യൂട്ടീവ് അംഗം വിജേതാ മാലിക്ക് വ്യാജ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. വ്യാജ ചിത്രങ്ങളും വ്യാജ പ്രചരണങ്ങളും സംഘടിപ്പിച്ച് കലാപങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തുവെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഘപരിവാറിന്റെ പൊതു അജണ്ടയാണ് വ്യാജപ്രചാരണമെന്ന് ശക്തമായ ആരോപണം ഉയർന്നുകൊണ്ടിരിക്കുന്നു . ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും കലാപങ്ങളിലൂടെ രാഷ്ട്രീയ ലാഭമുണ്ടാക്കാനും സംഘപരിവാര്‍ ശ്രമിക്കാറുണ്ട്. വര്‍ഗീയ കലാപം കത്തിപ്പടരുന്ന ബംഗാളാണ് ഇപ്പോള്‍ ആര്‍എസ്എസിന്റെയും ബിജെപിയുടെയും ലക്ഷ്യം. ബംഗാളിലെ കലാപാഗ്‌നിയില്‍ എണ്ണയൊഴിച്ചുകൊണ്ടു വ്യാജ ദൃശ്യങ്ങളും പോസ്റ്ററുകളും പ്രചരിപ്പിക്കുകയാണ് സംഘപരിവാര്‍.
ഭോജ്പൂരി ചലച്ചിത്രങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് ഇത്തരം കുപ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നത്. ഹരിയാനയില്‍ നിന്നുള്ള ബിജെപി എക്‌സിക്യൂട്ടീവ് അംഗം വിജേതാ മാലിക്കാണ് വ്യാജ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പൊതു നിരത്തില്‍ ഒരു സ്ത്രീയുടെ സാരി ഉരിയുന്നതും കാഴ്ച്ചക്കാരായി ആളുകള്‍ നോക്കിനില്‍ക്കുന്നതുമായിരുന്നു ചിത്രം.
ഹിന്ദു സ്ത്രീകള്‍ക്ക് ബംഗാളില്‍ സുരക്ഷ ലഭിക്കുന്നില്ലെന്നും സര്‍ക്കാര്‍ ഹിന്ദുക്കളെ സംരക്ഷിക്കുന്നില്ലെന്നും ആരോപിച്ചു കൊണ്ടായിരുന്നു പോസ്റ്റ്. എന്നാല്‍ ഈ ചിത്രം ഭോജ്പുരി സിനിമയായ ‘ഔറത്ത് ഖിലോന നഹി’യില്‍ നിന്നുള്ളതാണെന്ന് പിന്നീട് തെളിഞ്ഞു.
പക്ഷേ, ചിത്രം വീണ്ടും പ്രചരിപ്പിച്ച് കലാപത്തിനാണ് ബിജെപി ശ്രമിക്കുന്നത്. പല സംഘപരിവാര്‍ ഗ്രൂപ്പുകളിലും ഇത് ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. കത്തിയമരുന്ന വീടുകളുടെയും ആക്രമിക്കപ്പെടുന്ന സ്ത്രീകളുടെയും ചിത്രങ്ങളും ഫോട്ടോഷോപ്പ് ഉപയോഗിച്ച് വ്യാജമായി നിര്‍മിച്ച് പ്രചരിപ്പിക്കുന്നുണ്ട്.