ഞാൻ ജസ്‌നയല്ല , ഞാൻ അലീഷയാണ്

not jesna aleesha

കാണാതായ ജസ്നയുടെ രൂപ സാദൃശ്യം കൊണ്ട്​ അങ്കലാപ്പിലായിരിക്കുകയാണ്​ വെള്ളനാടി സ്വദേശിയായ അലീഷ. ജസ്​നയുടേതിന്​ സമാനമായ മുഖം മാത്രമല്ല. അതിന്​ സമാനമായി കണ്ണടയും പല്ലിന്​ കമ്പിയും ഇട്ട അവസ്ഥയിലാണ്​ അലീഷയുടെ രൂപം. ജസ്​നയെ കണ്ടെത്തി​ വിവരം നല്‍കുന്നവര്‍ക്ക്​ അഞ്ച്​ ലക്ഷം രൂപ ലഭിക്കുമെന്നതിനാല്‍ അലീഷയെ കാണുന്നവരൊക്കെ ജസ്നനയാണെന്ന്​ തെറ്റിധരിച്ച്‌​ പിറകെ കൂടുകയാണ്​. ആളുകളുടെ ചോദ്യങ്ങളും സംശയത്തോടെയുള്ള നോട്ടവും കാരണം തനിക്കിപ്പോള്‍ പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് അലീഷ പറയുന്നു. കഴിഞ്ഞ മാര്‍ച്ച്‌ 22നാണ് മുണ്ടക്കയത്തെ പിതൃ സഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞിറങ്ങിയ ജസ്നയെ കാണാതായത്. ജസ്നയെ അവസാനമായി കണ്ടെന്നു പറയുന്ന മുണ്ടക്കയത്ത് തന്നെയാണ് അലീഷയുടെ വീട് എന്നതും മറ്റൊരു യാദൃശ്ചികത. കഴിഞ്ഞ ദിവസം ഉമ്മയോടൊപ്പം നടന്നു വരികയായിരുന്ന അലീഷയെ കണ്ട് ജീപ്പ് നിര്‍ത്തി ഒരു പൊലീസുകാരന്‍ ഇറങ്ങി വന്ന് പേരും വിവരങ്ങളും ചോദിക്കുകയും ചെയ്തു. “അവള്‍ക്കിപ്പോള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. അവള്‍ റോഡരികില്‍ നില്‍ക്കുന്നത് കണ്ടാല്‍ ജസ്നയെക്കണ്ടെന്ന് പറഞ്ഞ് ആളുകള്‍ വരും. ഒരു ദിവസം ബസില്‍ യാത്ര ചെയ്യുന്ന സമയത്ത് റോഡില്‍ നിന്നിരുന്ന കുറച്ചുപേര്‍ അവളെ ചൂണ്ടിക്കാണിച്ച്‌ ജസ്നയാണെന്ന് വിളിച്ചു പറഞ്ഞു.” അലീഷയുടെ ഉമ്മ റംലത്ത് പറയുന്നു. പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കിയ അലീഷ ബിരുദ കോഴ്സില്‍ ചേരാനുള്ള തയ്യാറെടുപ്പിലാണ്.