തിരുവല്ല മ​ന​ക്ക​ച്ചി​റ​യി​ല്‍ മ​ണി​മ​ല​യാ​റ്റി​ല്‍ ര​ണ്ടു യു​വാ​ക്ക​ള്‍ മു​ങ്ങി​മ​രി​ച്ചു

unburried dead

മ​ണി​മ​ല​യാ​റ്റി​ല്‍ മീ​ന്‍ പി​ടി​ക്കു​ന്ന​തി​നി​ടെ ര​ണ്ടു യു​വാ​ക്ക​ള്‍ മു​ങ്ങി​മ​രി​ച്ചു. പ​ത്ത​നം​തി​ട്ട നാ​ര​ങ്ങാ​നം സ്വ​ദേ​ശി നി​തി​ന്‍ (21), തി​രു​വ​ല്ല മ​ഞ്ഞാ​ടി സ്വ​ദേ​ശി ഗോ​കു​ല്‍ (21) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. തി​രു​വ​ല്ല മ​ന​ക്ക​ച്ചി​റ​യി​ല്‍ സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം മീ​ന്‍ പി​ടി​ക്കാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു ഇ​രു​വ​രും. ഫ​യ​ര്‍​ഫോ​ഴ്സും നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ര്‍​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ല്‍ വൈ​കി​ട്ട് ആ​റോ​ടെ ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി.

ക​റ്റോ​ടു പാ​ല​ത്തോ​ടു ചേ​ര്‍​ന്ന് അ​ടി​യൊ​ഴു​ക്കും ആ​ഴ​വു​മു​ള്ള ഭാ​ഗ​ത്താ​ണ് ഇ​രു​വ​രെ​യും കാ​ണാ​താ​യ​ത്. ഇ​ത് തെ​ര​ച്ചി​ലി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു.