സൗദിക്ക് നേരെ വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണ ശ്രമം

saudhi

സൗദിക്ക് നേരെ വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണ ശ്രമം. യെമനിലെ സനായില്‍ നിന്ന് ശനിയാഴ്ച ഹൂതി വിമതര്‍ തൊടുത്തു വിട്ട ഡ്രോണുകള്‍ തകര്‍ത്തതായും, സഖ്യ സേന പ്രതിരോധ സംവിധാനം വഴി വായുവില്‍ നശിപ്പിക്കുകയായിരുന്നെന്നും റബ് സഖ്യ സേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. ആക്രമണം ലക്ഷ്യത്തിലെത്തിയെന്ന ഹൂതി ഭീകരരുടെ അവകാശവാദവും അദ്ദേഹം തള്ളിക്കളഞ്ഞു. സാധാരണക്കാരെയും ജനവാസ കേന്ദ്രങ്ങളെയും ലക്ഷ്യം വച്ച ഹൂതി കള്‍ നടത്തുന്ന ഹീന ശ്രമങ്ങളെ രാജ്യാന്തര നിയമങ്ങള്‍ക്കനുസൃതമായി നിര്‍വീര്യമാക്കാനും നേരിടാനും കഴിഞ്ഞെന്ന് അല്‍ തുര്‍ക്കി വ്യക്തമാക്കി.