Sunday, October 6, 2024
HomeKeralaസിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ നിന്ന് പുറത്താക്കി

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ നിന്ന് പുറത്താക്കി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടിയാവശ്യപ്പെട്ട് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ പിന്തുണച്ച സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ സന്യാസിനി സഭയില്‍ നിന്നും പുറത്താക്കി.

ഇരയാക്കപ്പെട്ട കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകരായ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ അംഗമായ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ നിന്നാണ് പുറത്താക്കിയത്.കഴിഞ്ഞ മെയ് 11 ന് ചേര്‍ന്ന കോണ്‍ഗ്രിഗേഷന്റെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് സിസ്റ്റര്‍ ലൂസിയെ പുറത്താക്കാന്‍ തീരൂമാനിച്ചതെന്ന് ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റര്‍ കോണ്‍ഗ്രിഗേഷേന്‍ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫ് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.

ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായിട്ടായിരുന്നു സിസ്റ്റര്‍ ലൂസിയുടെ ജീവിത ശൈലിയെന്നും ഇത് ചൂണ്ടിക്കാട്ടി കാനോനിക നിയമ പ്രകാരം നല്‍കിയ നോട്ടീസുകളില്‍ തൃപ്തികരമായ വിശദീകരണം നല്‍കാന്‍ സിസ്റ്റര്‍ ലൂസിക്ക് കഴിഞ്ഞില്ലെന്നും സുപ്പീരിയര്‍ ജനറല്‍ പുറത്താക്കിക്കൊണ്ടുള്ള കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മെയ് 11 ന് ചേര്‍ന്ന് ജനറല്‍ കൗണ്‍സില്‍ യോഗം ഏക കണ്ഠമായിട്ടായിരുന്നു സിസ്്റ്റര്‍ ലൂസിയെ പുറത്താക്കാന്‍ തീരുമാനിച്ചതെന്നും കത്തില്‍ വ്യക്തമാക്കുന്നു.

സിസ്റ്റര്‍ ലൂസിയെ പുറത്താക്കിയത് സംബന്ധിച്ച് ഡല്‍ഹിയിലെ ന്യൂണ്‍ഷിയേറ്റ്് വഴി വത്തിക്കാനെ അറിയിച്ച് അംഗീകാരം നേടിയതായും സൂപ്പിരിയര്‍ ജനറല്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പുറത്താക്കല്‍ നടപടി അംഗീകരിച്ച് 10 ദിവസത്തിനകം മഠം വിടണമെന്നും കത്തില്‍ പറയുന്നു.

കന്യാസ്ത്രീയെ ബലാല്‍ സംഗം ചെയ്ത ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ഇരയാക്കപ്പെട്ട കന്യസ്ത്രീയുടെ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രികള്‍ ഹൈക്കോടതി ജംഗ്ഷനില്‍ നടത്തിയ സമരത്തില്‍ സിസ്റ്റര്‍ ലൂസി അനുവാദമില്ലാതെ പങ്കെടുത്തു,മാധ്യമങ്ങളില്‍ ലേഖനം പ്രസിദ്ധീകരിച്ചു.

ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സ്വന്തമായി കാര്‍ വാങ്ങി, കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു തുടങ്ങിയ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ സിസ്റ്റര്‍ ലൂസിക്ക് സന്യാസിനി സഭാ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ തന്റെ നിലപാടില്‍ ഉറച്ചു നിന്നുകൊണ്ടുള്ള മറുപടിയാണ് സിസ്റ്റര്‍ ലൂസി ഇതിന് നല്‍കിയത്.ഇതിനൊടുവിലാണ് ഇപ്പോള്‍ സിസ്റ്റര്‍ ലൂസിക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്

RELATED ARTICLES
- Advertisment -

Most Popular

Recent Comments