Monday, October 14, 2024
HomeNationalരാമജന്‍മഭൂമിയുടെ ഉടമസ്ഥാവകാശത്തിന് തെളിവില്ലെന്ന് അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ അറിയിച്ചു

രാമജന്‍മഭൂമിയുടെ ഉടമസ്ഥാവകാശത്തിന് തെളിവില്ലെന്ന് അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ അറിയിച്ചു

അയോധ്യ ഭൂമി കേസിലെ പ്രതിദിന വാദം കേള്‍ക്കുന്നതിന്റെ രണ്ടാംദിവസം വാക്കാലുള്ളതോ രേഖകളായോ റവന്യൂ രേഖകളോ ആയി എന്തെങ്കിലും തെളിവുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് രാമജന്‍മഭൂമിയുടെ ഉടമസ്ഥാവകാശത്തിന് തെളിവില്ലെന്ന് കേസില്‍ കക്ഷിയായ നിര്‍മോഹി അഖാര സുപ്രീംകോടതിയില്‍ അറിയിച്ചു . 1982 ല്‍ നടന്ന ഒരു തീവെട്ടിക്കൊള്ളയില്‍ ഇത് സംബന്ധിച്ച രേഖകള്‍ നഷ്ടമായെന്നും അഖോരി അറിയിച്ചു.

രേഖകള്‍ കൊള്ളയടിക്കപ്പെട്ടെന്നാണ് അഭിഭാഷകനായ അഖോരി കോടതിയിൽ പറഞ്ഞിരിക്കുന്നത്. രാമജന്‍മഭൂമിയുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്ന് കഴിഞ്ഞ ദിവസം നിര്‍മോഹി അഖോര അവകാശപ്പെട്ടിരുന്നു.


ആഗസ്റ്റ് 6 മുതലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് രാം ജന്മഭൂമി-ബാബ്രി മസ്ജിദ് ഭൂമി തര്‍ക്കഭൂമി കേസിന്റെ വാദം കേള്‍ക്കാന്‍ തുടങ്ങിയത്. വ്യവഹാര കക്ഷികള്‍ക്കിടയില്‍ ഒത്തുതീര്‍പ്പ് നടത്തുന്നതിന് ഉന്നത കോടതി രൂപീകരിച്ച മധ്യസ്ഥ പാനല്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണിത്. കേസില്‍ ഉള്‍പ്പെട്ട വിവിധ കക്ഷികള്‍ക്ക് ധാരണയിലെത്താന്‍ കഴിയില്ലെന്ന് മൂന്നംഗ മധ്യസ്ഥ പാനല്‍ കഴിഞ്ഞ ആഴ്ച കോടതിയെ അറിയിച്ചിരുന്നു.

നാലര മാസത്തോളം ഹിന്ദു മുസ്ലീം സംഘനകളുമായി സമവായത്തിനായി ചര്‍ച്ച നടത്തിയ മധ്യസ്ഥ സമിതിക്ക് കേസ് ഒത്തുതീര്‍പ്പിലെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല.തര്‍ക്കഭൂമിയെ മൂന്ന് തുല്യ ഭാഗങ്ങളായി വിഭജിക്കുന്ന അലഹബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെയാണ് ഇരുപക്ഷവും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments