நீட் எதிர்ப்பு போராட்டத்தில் #பெண் போலீசாரிடம் #தவறாக நடந்து கொண்ட உயரதிகாரி .சமூகவலைதளங்களில் வைரலாகும் வீடியோ #policeatrocity pic.twitter.com/6bp8VwdmjE
— Sun News (@sunnewstamil) 5 September 2017
പൊലീസ് ഉദ്യോഗസ്ഥന്‍ സഹപ്രവര്‍ത്തകയുടെ മാറിടത്തില്‍ പിടിച്ച് അപമാനിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഈ മാസം 4 ന് കോയമ്പത്തൂരിലെ ഗാന്ധിപുരത്ത് നടന്ന പ്രക്ഷോഭത്തിനിടെയായിരുന്നു സംഭവം. ദളിത് വിദ്യാര്‍ത്ഥിനി അനിത ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിലെ പ്രതിഷേധം സംഘര്‍ഷത്തിന് വഴിമാറിയപ്പോഴായിരുന്നു സഹപ്രവര്‍ത്തകയ്ക്ക് നേരെ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ നീചമായ പെരുമാറ്റം. അസിസ്റ്റന്റ് കമ്മീഷണറില്‍ നിന്നാണ് വനിതാ ഡെപ്യൂട്ടി സബ് ഇന്‍സ്‌പെക്ടര്‍ക്ക് നേരെ മോശം പെരുമാറ്റമുണ്ടായത്. സംഘര്‍ഷത്തിനിടെ പൊലീസുദ്യോഗസ്ഥന്‍ തുടര്‍ച്ചയായി വനിതാ പൊലീസുകാരിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നു. എന്നാല്‍ പ്രസ്തുത പൊലീസുകാരി ഇയാളുടെ കൈ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇയാള്‍ മാനഭംഗ ശ്രമം തുടരുകയാണ്. പ്രസ്തുത വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ദൃശ്യങ്ങള്‍ പുറത്തായതോടെ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.പൊലീസ് ഉദ്യോഗസ്ഥനെതിരെ ഇതുവരെ അച്ചടക്ക നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. അതേസമയം ഇയാള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധം ഉയരുകയാണ്. സഹപ്രവര്‍ത്തകയെ അപമാനിച്ച ഇയാളെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നാണ് ആവശ്യമുയരുന്നത്.