Tuesday, November 5, 2024
HomeNationalപഴയ എസ്ബിടി ഇടപാടുകാര്‍ക്ക് പുതിയ ചെക്ക്ബുക്ക് നിര്‍ബന്ധമാക്കി

പഴയ എസ്ബിടി ഇടപാടുകാര്‍ക്ക് പുതിയ ചെക്ക്ബുക്ക് നിര്‍ബന്ധമാക്കി

പഴയ എസ്ബിടി ഇടപാടുകാര്‍ക്ക് പുതിയ ചെക്ക്ബുക്ക് നിര്‍ബന്ധമാക്കി എസ്ബിഐ. എസ്ബിടി-എസ്ബിഐ ലയനം പൂര്‍ത്തിയായ സാഹചര്യത്തിലാണ് നടപടി. പഴയ ചെക്ക് ലീഫ് കൈവശമുള്ളവര്‍ എസ്ബിഐ ചെക്കിലേക്ക് എത്രയും പെട്ടെന്നു മാറണമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. നേരത്തെ എസ്ബിടി ചെക്കുകളുടെ കാലാവധി ജൂലൈ വരെയായിരുന്നു നല്‍കിയിരുന്നത്. ഇത് പിന്നീട് നീട്ടിനല്‍കുകയായിരുന്നു. പഴയ എസ്ബിടി ചെക്കുകള്‍ പാസായി പോവുകയും ചെയ്തു. എന്നാല്‍ ഈ മാസം അവസാനത്തോടെ പഴയ ചെക്കുകള്‍ പാസാക്കാനാവില്ല. ഐഎഫ്എസ് കോഡ് സംബന്ധിച്ചും ചെറിയ മാറ്റം സംഭവിച്ചിട്ടുണ്ട്. ശാഖയില്‍ അന്വേഷിച്ച് പുതിയ കോഡ് ഉപയോഗിക്കണമെന്നും എസ്ബിഐ വക്താവ് അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments