ഭൂമി ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയത് പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കാനാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഇക്കാര്യത്തില്‍ സി പി ഐ യും റവന്യു മന്ത്രിയും നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അതേസമയം ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്തിയത് നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണെന്ന് മന്ത്രി ഇ പി ജയരാജന്‍ വ്യക്തമാക്കി
ക്വാറികള്‍ക്കായി 1964 ലെ ഭൂമി പതിവ് ചട്ടത്തില്‍ ഭേദഗതി വരുത്തി.5/3/2019 ലെ മന്ത്രിസഭ യോഗം ഇതിന് അനുമതി നല്‍കി. സര്‍ക്കാരിന്റെ ഈ തീരുമാനത്തിനു പിന്നില്‍ വന്‍ അഴിമതിയും തീവെട്ടിക്കൊള്ളയുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
റവന്യു മന്ത്രിയെ മറികടന്ന് വ്യവസായ മന്ത്രിയാണ് മന്ത്രിസഭ യോഗത്തില്‍ കുറിപ്പ് നല്‍കിയത്.റവന്യു മന്ത്രിയെ ഇരുട്ടില്‍ നിര്‍ത്തി വ്യവസായ മന്ത്രി തീരുമാനമെടുത്തു. ഇക്കാര്യത്തില്‍ റവന്യൂ മന്ത്രിയും സി പി ഐ യും നിലപാട് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല.
ഇതില്‍ സമഗ്രമായ അന്വേഷണം വേണമെന്നും സര്‍ക്കാര്‍ ക്വാറികളെ നഗ്‌നമായി സഹായിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2018ലെ മഹാ പ്രളയത്തിനുശേഷം സര്‍ക്കാര്‍ 119 ക്വാറികള്‍ക്ക് അനുമതി നല്‍കി.വിവാദ ഫയല്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും എന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അതേസമയം ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്തിയത് നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണെന്നും പ്രതിപക്ഷനേതാവിനെ ആരോപണത്തില്‍ കഴമ്ബില്ലെന്നും മന്ത്രി ഇ പി ജയരാജന്‍ തിരിച്ചടിച്ചു.ടൈറ്റാനിയം മാലിന്യ പ്ലാന്റ് നിര്‍മ്മാണ കേസില്‍ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും ചെന്നിത്തല പറഞ്ഞു.
കേസില്‍ കേരള കോണ്‍ഗ്രസിനും കെ പി സി സി പ്രസിഡന്റിനും പങ്കില്ലെന്നും തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.പാലാ ഉപതിരഞ്ഞെടപ്പുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് യു ഡി എഫില്‍ പ്രശ്‌നങ്ങളില്ലെന്നും എന്നാല്‍ കേരള കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
യു ഡി എഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകും.പി ജെ ജോസഫ് മുന്നണി മര്യാദ ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.