പ്രമുഖ അടിവസ്ത്ര ഷോറൂമിലെ ഡ്രസ്സിങ് റൂമില്‍ ഒളിക്യാമറ

lg 16 lens phone

പ്രമുഖ അടിവസ്ത്ര ഷോറൂമിലെ ഡ്രസ്സിങ് റൂമില്‍ ഒളിക്യാമറ വെച്ചതായി പരാതി. ദക്ഷിണ ഡല്‍ഹിയിലെ ഗ്രേറ്റര്‍-കൈലാഷ്-2ല്‍ ഉള്ള ഷോറൂമിലാണ് സംഭവം.

ഒളി ക്യാമറയിലെ തത്സമയ ദൃശ്യങ്ങള്‍ ഷോറൂമിലെ ജീവനക്കാരന്‍ കണ്ടതായും പരാതിയിലുണ്ട്. യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

ഓഗസ്റ്റ് 31നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. അടിവസ്ത്രം വാങ്ങാനായി എത്തിയ യുവതി ഡ്രസിങ് റൂമില്‍ കയറി അത് ധരിച്ചുനോക്കി. അതിനിടെ ഒരു വനിതാ ജീവനക്കാരി എത്തി മറ്റൊരു ഡ്രസിങ് റൂമിലേക്ക് മാറാന്‍ ആവശ്യപ്പെട്ടു. എന്താണ് കുഴപ്പമെന്ന് ചോദിച്ചപ്പോള്‍ അവിടെ സ്ഥാപിച്ചിരുന്ന രഹസ്യക്യാമറ ജീവനക്കാരി തന്നെ കാണിച്ചുതന്നു. ഇതേത്തുടര്‍ന്ന് കടയുടമയോട് പരാതിപ്പെട്ടെങ്കിലും നിഷേധാത്മകമായ നിലപാടാണ് ഉണ്ടായത്. ഇതോടെയാണ് പൊലീസ് സ്റ്റേഷനിലെ യുവതി പരാതി നല്‍കിയത്.

പരാതി ലഭിച്ച്‌ മൂന്ന് ദിവസത്തിനകം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു നടപടിയെടുത്തതായി ഗ്രേറ്റര്‍ കൈലാഷ് പൊലീസ് അറിയിച്ചു. ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 354 സി പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.