വിവാഹത്തിന് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ പ്രതിശ്രുത വധു മുങ്ങി. ഇടുക്കി കാന്തല്ലൂര്‍ സ്വദേശിനിയെയാണ് ഇന്നലെ കാണാതായത്. സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയെതുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
ഏറ്റുമാനൂര്‍ സ്വദേശിയായ യുവാവുമായി ഇന്ന് മഹാദേവ ക്ഷേത്രത്തില്‍ വെച്ച് വിവാഹം നടത്താനിരിക്കുകയായിരുന്നു. അതിനായി ഇന്നലെ വൈകുന്നേരം4 ന് ക്ഷേത്രത്തിനടുത്തുള്ള ലോഡ്ജില്‍ മാതാപിതാക്കളും ബന്ധുക്കളും മുറിയെടുത്തു.
ഇവിടെ വെച്ച് 5 മണിയോടെയാണ് യുവതിയെ കാണാതായത്. സംഭവത്തെ തുടര്‍ന്ന് ബന്ധുക്കള്‍ പരാതിയുമായി പോലീസിനെ സമീപിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.