സാധാരണക്കാര്‍ക്ക് ഭീമമായ പിഴ; അധികാരികൾ ഗതാഗതനിയമ ലംഘനം നടത്തുന്നു

MVD

മോട്ടര്‍ വാഹന വകുപ്പിനെ നോക്കുത്തികളാക്കി അധികാരികളുടെ ഗതാഗതനിയമ ലംഘനം. നിസാര ഗതാഗതനിയമലംഘനങ്ങളുടെ പേരില്‍ സാധാരണക്കാര്‍ക്ക് ഭീമമായ പിഴ ചുമത്തുമ്ബോഴാണ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഇത്തരത്തില്‍ പേരുമാറുന്നത്.

സര്‍ക്കാര്‍ വാഹനങ്ങളില്‍ വ്യാപകമായി കര്‍ട്ടനും കൂളിങ് ഗ്ലാസും ഒട്ടിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ പോലീസും മോട്ടോര്‍വാഹനവകുപ്പും നടപടിയെടുക്കണമെന്നും ഗതാഗതസെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ കഴിഞ്ഞമാസം അഞ്ചിന് ഡിജിപിക്കും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്കും നല്‍കിയ കത്തില്‍ നിര്‍ദേശിക്കുന്നു.

കര്‍ട്ടനുകള്‍ അനുവദനീയമല്ലെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ നോട്ടീസ്. പുതിയ നിയമപ്രകാരം അയ്യായിരം രൂപവരെ പിഴയീടാക്കാവുന്ന കുറ്റമാണിത്. തുടര്‍ച്ചയായി നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ റജിസ്ട്രേഷന്‍ റദ്ദാക്കാം.

വാഹനങ്ങളിലെ ഡോറിന്റെ ഗ്ലാസില്‍ കാഴ്ച മറക്കുന്ന ഒന്നും പാടില്ലെന്ന് നിയമം നിലനില്‍ക്കെയാണ് കറുത്ത കര്‍ട്ടനും നെറ്റുമിട്ടു മുഖ്യമന്ത്രി അടക്കമുള്ളവരുടെ യാത്ര. ഇത്തരം പ്രവണതകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഗതാഗതസെക്രട്ടറി ഒരുമാസം മുമ്ബേ നിര്‍ദേശിച്ചെങ്ങിലും, തുടര്‍പ്രവര്‍ത്തനങ്ങള്‍ ഒന്നു ഉണ്ടായില്ല. ഡോര്‍ ഗ്ലാസുകള്‍ കര്‍ട്ടനിട്ട് മറിച്ചാണ് കെ.എല്‍ 01 സി.ബി 7400 എന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനം നിരത്തിലോടുന്നത്.

റവന്യുമന്ത്രി കെ.ചന്ദ്രശേഖരന്റെ കെ.എല്‍ 02 സിബി 8378, എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്റെ കെ.എല്‍ 01 8386, കെ.എല്‍ 01 സിജി 288 എന്ന ഫയര്‍ ഫോഴ്സ് ഡയറക്റ്റര്‍ ജനറലിന്റെ വാഹനം. ദേവസ്വംബോര്‍ഡ് സെക്രട്ടറിയുടെ കാറായ കെ.എല്‍01 സിഎച്ച്‌ 43, കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പേരിലുള്ള കെ.എല്‍ 24 കെ 9009, ആരോഗ്യവകുപ്പ് ഡയറക്ടറുെട ഔദ്യോഗിക വാഹനമായ കെ.എല്‍ 01 ബിഎം 2329 എന്നിങ്ങനെ നിരവധി സര്‍ക്കാര്‍ വാഹനങ്ങളാണ് വിവിധ ഗതാഗതനിയമങ്ങള്‍ തെറ്റിച്ച്‌ നിരത്തിലോടുന്നത്.