കമല്‍ ഹാസന്‍;അഭിനയ ജീവിതത്തിന്റെ അറുപത് വര്‍ഷങ്ങള്‍

kamal hassan (1)

അഭിനയ ജീവിതത്തിന്റെ അറുപത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ഉലകനായകന്‍ കമല്‍ ഹാസന്‍. നടനായും സംവിധായകനായും നിര്‍മാതാവായും ഗായകനായും രാഷ്ട്രീയ നേതാവായും അദ്ദേഹം തിളങ്ങി. കമല്‍ ഹാസന്റെ ജീവിതം ഉള്‍ക്കൊള്ളിച്ച വെബ്‌സൈറ്റിന് രൂപം നല്‍കിയിരിക്കുകയാണ് ആരാധകര്‍. ക്ലിക്ക് ഇവന്റ്‌സ് ഇന്‍ഫോ സലൂഷന്‍സ് തയ്യാറാക്കിയ സൈറ്റ് തമിഴ് താരം സൂര്യ ട്വിറ്ററിലൂടെ പ്രകാശനം ചെയ്തു.
കമല്‍ ഹാസന്റെ സമ്ബൂര്‍ണ ജീവിതം ഉള്‍ക്കൊള്ളിച്ചുള്ളതാണ് വെബ്‌സൈറ്റ്. നടന്റെ അപൂര്‍വ ഫോട്ടോ ഗ്രാഫുകള്‍, വീഡിയോ, സിനിമാ ചരിത്രം, പോസ്റ്ററുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയ ikamalhaasan.com വെബ്‌സൈറ്റ് ആരാധകരുടെ സ്‌നേഹസമ്മാനമാണ്