Friday, March 29, 2024
HomeInternationalനിയമസഭാ സ്പീക്കർക്ക് ഫിലഡൽഫിയയിൽ ആവേശോജ്ജലമായ സ്വീകരണം

നിയമസഭാ സ്പീക്കർക്ക് ഫിലഡൽഫിയയിൽ ആവേശോജ്ജലമായ സ്വീകരണം

ഹ്രസ്വസന്ദർശനത്തിന് ഫിലഡൽഫിയായിൽ എത്തിച്ചേർന്ന കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ മലയാളി അസോസിയേഷൻ ഓഫ് ഗ്രേയ്റ്റർ ഫിലഡൽഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തിൽ മാപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ (7733 Castor Ave, Philadelphiya, PA-19152) സ്വീകരണം നൽകുന്നു.

പതിനാലാം നിയമസഭയുടെ സ്പീക്കറാണ് പി. ശ്രീരാമകൃഷ്ണൻ. സി.പി.എം പാനലിൽ ഇതു രണ്ടാം തവണയാണ് അദ്ദേഹം പൊന്നാനി നിയമസഭാമണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നത്. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ പൊന്നാനി മണ്ഡലത്തിൽ നിന്നും മൽസരിക്കുകയും വിജയിക്കുകയുമുണ്ടായി. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ 1967 നവംബർ 14-ന് പി. ഗോവിന്ദൻ നായരുടെയും സീതാ ലക്ഷ്മിയുടെയും മകനായിട്ടാണ് പി. രാമകൃഷ്ണൻ ജനിച്ചത്. ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ബി.എ., ബി.എഡ്. എന്നീ ബിരുദങ്ങളുണ്ട്.

1980-ൽ കീഴാറ്റൂർ പഞ്ചായത്തിലെ ദേശാഭിമാനി ബാലസംഘത്തിന്റെ സെക്രട്ടറി ആയിരുന്നു. 1981-ൽ പട്ടിക്കാട് ഗവൺമെന്റ് ഹൈസ്കൂളിലെ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി ആയി. 1983 മുതൽ 1988 വരെയുള്ള കാലയളവിൽ ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജിലെ പഠനത്തിനിടയിൽ എസ്.എഫ്.ഐ.-യുടെ സജീവ പ്രവർത്തകനായിരുന്നു. പിന്നീട് എസ്.എഫ്.ഐ.-യുടെ യൂണിറ്റ് സെക്രട്ടറിയായും, എൻ.എസ്.എസ്. കോളേജ് യൂണിയൻ ഭാരവാഹിത്വവും വഹിക്കുകയുണ്ടായി. 1988-89 കാലഘട്ടത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനും സെനറ്റ് അംഗവും ആയിരുന്നു. പിന്നീട് 1990-ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പറായി.

ഇക്കാലയളവിൽത്തന്നെ, അതായത് 1988-1991 കാലയളവിൽ, എസ്.എഫ്.ഐയുടെ പാലക്കാട് ജില്ലാ പ്രസിഡന്റായിരുന്നു. 1991 മുതൽ പെരിന്തൽമണ്ണ ബ്ലോക്ക് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1997 മുതൽ ഡി.വൈ.എഫ്.ഐ-യുടെ മലപ്പുറം ജില്ലാ സെക്രട്ടറി ആയിട്ടും, 2005-ൽ ഡി.വൈ.എഫ്.ഐ-യുടെ കേരള സംസ്ഥാന പ്രസിഡന്റ് ആയും പ്രവർത്തിച്ചു. 2007 മുതൽ ഡി.വൈ.എഫ്.ഐ-യുടെ അഖിലേന്ത്യാ പ്രസിഡന്റാണ് പി. ശ്രീരാമകൃഷ്ണൻ.

വിദ്യാർത്ഥി രാഷ്ട്രീയത്തിൽ കൂടെ വളർന്ന് ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ(DYFI) യുടെ പ്രസിഡന്റായി പ്രവർത്തിച്ച് യുവജനങ്ങളുടെ ആവേശം ആയി മാറിയ വ്യക്ത്വത്തിന്റെ ഉടമയാണ്. സംശുദ്ധ രാഷ്ട്രീയ പ്രവർത്തനത്തിൽ കൂടി കേരളാ ജനതയുടെ പാത്രീഭൂതനായ സ്പീക്കർക്ക് ആവേശോജ്ജലമായ സ്വീകരണമാണ് നൽകുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments