Thursday, March 28, 2024
HomeKeralaകേ​ര​ള​ത്തി​ൽ ചുഴലിക്കാറ്റ് അടിക്കില്ല; ന്യൂ​ന​മ​ർ​ദം ഒ​മാ​ൻ, യ​മ​ൻ തീ​ര​ത്തേ​യ്ക്കു നീ​ങ്ങുന്നു

കേ​ര​ള​ത്തി​ൽ ചുഴലിക്കാറ്റ് അടിക്കില്ല; ന്യൂ​ന​മ​ർ​ദം ഒ​മാ​ൻ, യ​മ​ൻ തീ​ര​ത്തേ​യ്ക്കു നീ​ങ്ങുന്നു

അ​റ​ബി​ക്ക​ട​ലി​ൽ ശ്രീ​ല​ങ്ക​ൻ തീ​ര​ത്തു രൂ​പം കൊ​ണ്ട ന്യൂ​ന​മ​ർ​ദം അ​തീ​തീ​വ്ര ന്യൂ​ന​മ​ർ​ദ​മാ​യി പ​രി​ണ​മി​ച്ച് ഒ​മാ​ൻ, യ​മ​ൻ തീ​ര​ത്തേ​യ്ക്കു നീ​ങ്ങു​ക​യാ​ണെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് കേ​ര​ള​ത്തി​ന്‍റെ ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ച ന്യൂ​ന​മ​ർ​ദം കേ​ര​ള​ത്തി​ൽ​നി​ന്നു വ​ള​രെ അ​ക​ലെ​യാ​യി. നി​ല​വി​ൽ ഒ​മാ​ൻ തീ​ര​ത്തു​നി​ന്നം 1340 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​യി സ്ഥി​തി ചെ​യ്യു​ന്ന അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദം അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ലു​ബാ​ൻ ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. ഒ​മാ​ൻ തീ​ര​ത്തേ​ക്ക് മ​ണി​ക്കൂ​റി​ൽ ഏ​ഴു കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ലാ​ണ് അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദം നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ പ്ര​ഭാ​വം കേ​ര​ള​ത്തി​ൽ അ​തി​തീ​വ്ര മ​ഴ​യ്ക്കു കാ​ര​ണ​മാ​കു​മെ​ന്നാ​യി​രു​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. എ​ന്നാ​ൽ കാ​ര്യ​മാ​യ ആ​ശ​ങ്ക സൃ​ഷ്ടി​ക്കാ​തെ ന്യൂ​ന​മ​ർ​ദം കേ​ര​ള​തീ​ര​ത്തി​ന് വ​ള​രെ അ​ക​ലേ​ക്കു നീ​ങ്ങി​യ​ത് ആ​ശ്വാ​സ​മാ​യി.  ന്യൂ​ന​മ​ർ​ദ ഭീ​തി ഒ​ഴി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഇ​ടു​ക്കി, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ പ്ര​ഖ്യാ​പി​ച്ച തീ​വ്ര മ​ഴ​യു​ടെ സൂ​ച​ന​യാ​യ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പി​ൻ​വ​ലി​ച്ചു. ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ തി​ങ്ക​ളാ​ഴ്ച​കൂ​ടി യെ​ല്ലോ അ​ല​ർ​ട്ട് തു​ട​രും. അ​തേ​സ​മ​യം കേ​ര​ള​ത്തി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ വ​രെ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നും നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പു ന​ൽ​കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments