താമരശ്ശേരി കൂടത്തായി മരണ പരമ്പരയിൽ നിർണായക വഴിത്തിരിവ്. ഭാര്യയെയും മകളെയും ജോളി കൊലപ്പെടുത്തിയത് തന്‍റെ അറിവോടെയാണെന്ന് ഷാജു പൊലീസിനോട് സമ്മതിച്ചു. കസ്റ്റഡിയിലുള്ള ഷാജുവിനെ ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്.
ജോളിയുമായി പ്രണയത്തിലായിരുന്നു. ഒരുമിച്ച് ജീവിക്കാനായി സിലിയെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. ഭാര്യ സിലിയെയും മകളെയും കൊലപ്പെടുത്താൻ ജോളിക്ക് ഒത്താശ ചെയ്തു. മകൾ ബാധ്യതയാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയത്.
പനമരത്ത് വിവാഹത്തിന് പോയപ്പോഴാണ് സിലിയെ കൊലപ്പെടുത്താൻ ദിവസം തീരുമാനിച്ചത്. മകനെയും കൊല്ലാൻ ജോളി ആവശ്യപ്പെട്ടു. മാതാപിതാക്കൾ നോക്കുമെന്ന് പറഞ്ഞതിനാൽ മകനെ കൊല്ലാതെ വിട്ടു. കൊലപാതകങ്ങളെക്കുറിച്ച് അച്ഛൻ സക്കറിയക്ക് അറിയാമായിരുന്നു. ജോളിയുമായുള്ള വിവാഹത്തിന് മുൻകൈ എടുത്തത് അച്ഛനാണെന്നും ഷാജു പൊലീസിനോട് പറഞ്ഞു.
വ്യാജ വില്‍പത്രം നിര്‍മിക്കാന്‍ ജോളിയെ സഹായിച്ചെന്ന് സംശയമുള്ള ഡെപ്യൂട്ടി തഹസില്‍ ജയശ്രീയെയും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. റോയിയുടെ മരണം അന്വേഷിച്ച മുന്‍ എസ്.ഐ രാമനുണ്ണിയെയും ചോദ്യം ചെയ്യും.
അതേസമയം കോഴിക്കോട്ടെ ഏറ്റവും പ്രശസ്ത അഭിഭാഷകന്‍ എം അശോകന്‍ വെളിപ്പെടുത്തിയത് തന്നെ ജോളി വന്നു കണ്ടിരുന്നുവെന്നാണ് . കൂടത്തായി കൊലപാതക പരമ്ബരയുമായി ബന്ധപ്പെട്ട് അറസ്റ്റുണ്ടാകുന്നതിന് മുമ്ബാണ് ജോളി എം അശോകനെ സമീപിച്ചത്. ജോളി കുറച്ച് ദിവസം മുന്‍പ് തന്നെ വന്ന് കണ്ടിരുന്നെന്നും കേസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കേസ് ഏറ്റെടുക്കണോ എന്ന കാര്യം താന്‍ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.