ഗാന്ധി കുടുംബത്തിന്‍റെ സുരക്ഷ കൂടുതല്‍ കര്‍ശനമാക്കി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തിനകത്ത് മാത്രമല്ല വിദേശത്ത് പോകുമ്ബോഴും ഗാന്ധി കുടുംബാഗങ്ങള്‍ക്ക് എസ്പിജി (സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്) സുരക്ഷ നല്‍കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ പറയുന്നത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ വിദേശ യാത്രയിലും എസ്പിജി സുരക്ഷ ഒരുക്കണമെന്നാണ് നിര്‍ദ്ദേശം.
വിദേശത്ത് എത്തിച്ച ശേഷം എസ്പിജി അംഗങ്ങളെ വേണമെങ്കില്‍ ഗാന്ധി കുടുംബാംഗങ്ങള്‍ക്ക് രാജ്യത്തേക്ക് തിരികെ അയക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു. ഇതോടെ ഗാന്ധി കുടുംബത്തിന്‍റെ വിദേശ യാത്രകള്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും നേരത്തെ തന്നെ അഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിക്കേണ്ടി വരും.
ഇതിന് പുറമെ ഗാന്ധി കുടുംബം ഇതിനോടകം നടത്തിയ വിദേശ യാത്രകളുടെ വിവരങ്ങളും അഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ദ സണ്‍ഡേ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സുരക്ഷാ മന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന് വേണ്ടിയാണ് വിദേശ യാത്രകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നേരത്തെ അറിയിക്കാന്‍ നിര്‍ദ്ദേശിച്ചതെന്നാണ് സര്‍ക്കാര്‍ വ്യത്തങ്ങള്‍ വ്യക്തമാക്കുന്നത്.
അതേസമയം, സുരക്ഷ എന്ന കാരണം മുന്‍നിര്‍ത്തി, അതിന്‍റെ മറവില്‍ കോണ്‍ഗ്രസിന്‍റെ ഉന്നത നേതാക്കളായ ഗാന്ധി കുടുംബാംഗങ്ങളുടെ വിദേശ യാത്ര നിയന്ത്രിക്കാനും നിരീക്ഷിക്കാനുമാണ് കേന്ദ്ര സര്‍ക്കാറിന്‍റെ നീക്കമെന്നും ആരോപണമുണ്ട്.