ബിജെപി എംഎല്‍എ ബോളിവുഡ് ചിത്രമായ പദ്‌മാവതിക്കെതിരെ ഭീഷണിയുമായി രംഗത്ത്.ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ കത്തിച്ചു ചാമ്പലാക്കുമെന്ന് ഹൈദരാബാദിലെ ഗോഷ്‌മഹല്‍ എംഎല്‍എയായ ടി രാജ സിംഗാണ് ഭീഷണി ഉയർത്തിയിരിക്കുന്നത്. ഈ ചിത്രം പ്രദർശിപ്പിക്കുന്നത് തടയണമെന്ന് എംഎല്‍എ ആഹ്വാനം ചെയ്‌തിട്ടുണ്ട്. ചിത്രത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ പേരിൽ പ്രശ്‌നങ്ങളുണ്ടാക്കിയതിന് പൊലീസ് അറസ്റ്റ് ചെയ്യുകയോ മറ്റോ ചെയ്താല്‍ തന്റെ അധികാരവും സ്വാധിനവും ഉപയോഗിച്ച് അവരെ രക്ഷിക്കുമെന്നും ടി രാജ പറയുന്നു. രജപുത്ര വിഭാഗക്കാര്‍ നടത്തിയ ഒരു പരിപാടിക്കിടെയാണ് രാജാ സിംഗ് ഭീഷണിമുഴക്കിയത്. ഇതിനു ശേഷം തന്റെ പ്രസംഗം ഫേസ്ബുക്കില്‍ ഷെയറും ചെയ്തു. ക്ഷത്രിയ സമുദായത്തിന്റെ വികാരം വൃണപ്പെടുമെന്ന് ആരോപിച്ച് പദ്‌മാവതിയുടെ റിലീസ് തടയണമെന്ന ആവശ്യവുമായി ബിജെപി നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചു. ചിത്രം റിലീസ് ചെയ്താല്‍ സമുദായ സംഘര്‍ഷമുണ്ടാകുമെന്ന് ഗുജറാത്ത് മുന്‍മുഖ്യമന്ത്രിയും ക്ഷത്രിയ നേതാവുമായ ശങ്കര്‍സിംഗ് വഗേലയും നേരത്തെ പറഞ്ഞിരുന്നു. ദീപിക പദുക്കോണ്‍, ഷാഹിദ് കപൂര്‍, രണ്‍വീര്‍ സിംഗ് എന്നീ താരങ്ങള്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഡിസംബര്‍ ഒന്നിനാണ് റിലീസ് ചെയ്യുന്നത്.
തീയേറ്ററുകള്‍ കത്തിച്ചു ചാമ്പലാക്കും- ഭീഷണിയുമായി ബിജെപി എംഎൽഎ
RELATED ARTICLES