കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ രാജ്യസഭയിലെത്തിക്കാനുള്ള ബിജെപി ദേശീയ നേതൃത്വത്തിന്റെ നീക്കത്തിനെതിരെ ബിജെപി എംഎല്‍എ രംഗത്ത്. രാജസ്ഥാനില്‍ നിന്നും മത്സരിക്കാനായി കണ്ണന്താനം പത്രിക നല്‍കിയതിനു പിന്നാലെയാണ് ബിജെപി എംഎല്‍എയായ ഗന്‍ശ്യം തിവാരി പ്രതിഷേധവുമായി എത്തിയത്.
രാജസ്ഥാനില്‍ പുറത്തു നിന്നുള്ള ആളെ മത്സരിപ്പിക്കരുത്. അത്തരം ആളുകള്‍ സ്വന്തം സംസ്ഥാനങ്ങളില്‍ നിന്നാല്‍ എംഎല്‍എയോ കൗണ്‍സിലറോ പോലും ആകില്ല. ജനപിന്തുണയില്ലാത്ത നേതാക്കളെ രാജസ്ഥാനില്‍ മത്സരിപ്പിക്കരുതെന്നും ഗന്‍ശ്യം തിവാരി ആവശ്യപ്പെട്ടു.
രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജയ്ക്കും മറ്റ് ബിജെപി പ്രവര്‍ത്തകര്‍ക്കും ഒപ്പമെത്തിയാണ് അല്‍ഫോണ്‍സ് കണ്ണന്താനം പത്രിക സമര്‍പ്പിച്ചത്. നവംബര്‍ 16നാണ് രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്.