പമ്പാനദിയില്‍ സോപ്പും എണ്ണയും ഉപയോഗിച്ച് കുളിക്കുന്നത് നിരോധിച്ചു

pamba

പമ്പാനദിയില്‍ സോപ്പും എണ്ണയും ഉപയോഗിച്ച് തീര്‍ഥാടകര്‍ കുളിക്കുന്നത് 2011 ലെ കേരള പോലീസ് നിയമം 80 (എ) പ്രകാരവും, 1974ലെ ജലനിയമം, വകുപ്പ് 24 ഉപവകുപ്പ് (1) പ്രകാരവും നിരോധിച്ച് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ ഉത്തരവായി.
ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒന്നര വര്‍ഷം മുതല്‍ ആറ് വര്‍ഷം വരെ തടവും പിഴ ശിക്ഷയും ലഭിക്കും. ഉത്തരവ് നടപ്പാക്കുന്നതിന് ജില്ലാ പോലീസ് മേധാവി, അടൂര്‍, തിരുവല്ല റവന്യു ഡിവിഷണല്‍ ഓഫീസര്‍മാര്‍, പത്തനംതിട്ട പരിസ്ഥിതി എന്‍ജിനീയര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടങ്ങിയവരെ ചുമതലപ്പെടുത്തി.