ഇന്ത്യയിലേക്ക്​ തിരിച്ചയക്കാനുള്ള ഉത്തരവിട്ടാല്‍ ആത്​മഹത്യ ചെയ്യുമെന്ന്​ നീരവ്​ മോദി

neerav modi

ഇന്ത്യയിലേക്ക്​ തിരിച്ചയക്കാനുള്ള ഉത്തരവിട്ടാല്‍ ആത്​മഹത്യ ചെയ്യുമെന്ന്​ യു.കെ കോടതിയില്‍ വിവാദ വ്യവസായി നീരവ്​ മോദി. ജാമ്യാപേക്ഷ വീണ്ടും തള്ളിയതിന്​ പിന്നാലെയാണ്​ നീരവ്​ മോദിയുടെ പരാമര്‍ശം. 4 മില്യണ്‍ പൗണ്ട്​ സെക്യുരിറ്റിയായി നല്‍കാമെന്നും​ വീട്ടുതടങ്കലില്‍ കഴിയാമെന്നും​ നീരവ്​ മോദി യു.കെ കോടതിയെ അറിയിച്ചിരുന്നു.

പഞ്ചാബ്​ നാഷണല്‍ ബാങ്കിലെ തട്ടിപ്പ്​ കേസില്‍ നീരവ്​ മോദിയെ വിട്ടുകിട്ടണമെന്ന്​ ആവശ്യപ്പെട്ട്​ നല്‍കിയ ഹരജിയിലാണ്​ യു.കെ കോടതിയില്‍ വാദം പുരോഗമിക്കുന്നത്​. വെസ്​റ്റ്​മിനിസ്​റ്റര്‍ മജിസ്​ട്രേറ്റ്​ കോടതിയിലാണ്​ കേസ്​ നടക്കുന്നത്​. നാലാം തവണയും കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
സൗത്ത്​-വെസ്​റ്റ്​ ലണ്ടന്‍ ജയിലിലാണ്​ നിലവില്‍ നീരവ്​ മോദി കഴിയുന്നത്​. ഡിസംബര്‍ നാലിനാണ്​ നീരവ്​ മോദിയുടെ കേസ്​ പരിഗണിക്കുക.