സംവിധായകന്‍ ഗൗതം മേനോന്റെ കാര്‍ അപകടത്തില്‍പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ മഹാബലിപുരത്തു നിന്നും ചെന്നൈയിലേക്ക് വരുന്ന വഴി ഷൊലിങ്കനെല്ലൂര്‍ സിഗ്നലില്‍ വെച്ചാണ് കാര്‍ ആപകടത്തില്‍പ്പെട്ടത്. നിസ്സാര പരിക്കുകളോടെ ഗൗതം മേനോന്‍ അപടത്തില്‍ നിന്നും രക്ഷപ്പെട്ടു. ഗൗതം മേനോന്റെ മെഴ്‌സിഡസ് ബെന്‍സ് കാര്‍ നിയന്ത്രണം നഷ്ടമായി ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ഗൗതം മേനോന്റെ കാറിന് മുന്‍പില്‍ ഉണ്ടായിരുന്ന ലോറി പെട്ടെന്ന് തിരിഞ്ഞതാണ് കാറിന്റെ നിയന്ത്രണം നഷ്ടമാകാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവസ്ഥലത്തുണ്ടായിരുന്നവരാണ് അപകടവിവരം പൊലീസിനെ അറിയിച്ചത്.
സംവിധായകന്‍ ഗൗതം മേനോന്റെ കാര്‍ നിയന്ത്രണം നഷ്ടമായി ഡിവൈഡറില്‍ ഇടിച്ചു തകർന്നു
RELATED ARTICLES