Tuesday, April 23, 2024
HomeNationalകേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ആശുപത്രിയില്‍; വേദിയില്‍ കുഴഞ്ഞു വീണു

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ആശുപത്രിയില്‍; വേദിയില്‍ കുഴഞ്ഞു വീണു

മഹാരാഷ്ട്രയില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കുഴഞ്ഞു വീണു. ഗഡ്കരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ മഹാത്മാ ഫുലേ കാര്‍ഷിക സര്‍വകലാശാലയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടയിലായിരുന്നു ഗഡ്കരി കുഴഞ്ഞു വീണത്.ഗഡ്കരിയെ അദ്ദേഹത്തിനൊപ്പം വേദിയില്‍ ഉണ്ടായിരുന്ന മഹാരാഷ്ട്ര ഗവര്‍ണര്‍ സി വിദ്യാസാഗര്‍ താങ്ങി പിടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഗഡ്ഗരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹാത്മ ഫൂലേ അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റിയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാനായാണ് ഗഡ്കരി എത്തിയത്. ചടങ്ങില്‍ അഭിസംബോദന ചെയ്ത് സംസാരിക്കുകയും ചെയ്തു. പിന്നീട് തന്‍റെ സീറ്റിലേക്ക് മടങ്ങിയ അദ്ദേഹം ദേശീയ ഗാനത്തിനായി എഴുന്നേറ്റ് നില്‍ക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments