സര്‍ക്കാർ അല്പത്തരം കാട്ടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് മുന്‍ മുഖ്യമന്ത്രിമാരായ വി. എസ് .അച്യുതാനന്ദനെയും ഉമ്മന്‍ ചാണ്ടിയെയും ക്ഷണിക്കാതിരുന്നതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിമാനത്താവളത്തിന്റെ 90 ശതമാനത്തോളം ജോലിയും പൂര്‍ത്തിയാക്കിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തായിരുന്നെന്നും മുന്‍ മുഖ്യമന്ത്രിമാരെ ചടങ്ങിലേക്ക് ക്ഷണിക്കുന്നതാണ് മര്യാദയെന്നും അമിത് ഷാ ഒരിക്കല്‍ ഉദ്ഘാടനം നടത്തിയതല്ലേയെന്നും ഇനിയെന്തിനാണ് വേറൊരു ഉദ്ഘാടനമെന്നും അദ്ദേഹം ചോദിച്ചു. ഉദ്ഘാടന ചടങ്ങില്‍ നിന്നും യുഡിഎഫ് നേതാക്കള്‍ വിട്ടു നില്‍ക്കുമെന്നും ഇതിന് ചടങ്ങ് ബഹിഷ്‌കരിക്കുക എന്ന് അര്‍ത്ഥമില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാർ അല്പത്തരം കാട്ടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
RELATED ARTICLES