മധ്യപ്രദേശില്‍ ബിജെപി 130 സീറ്റ് വരെ നേടുമെന്ന് പ്രവചനം. ഇന്ത്യാ ടിവി മൈ ഇന്ത്യ സര്‍വേ പ്രകാരമാണ് ഈ പ്രവചനം. ബിജെപി 122 മുതല്‍ 130 സീറ്റ് വരെ . അതേസമയം കോണ്‍ഗ്രസ് 68 സീറ്റില്‍ ഒതുങ്ങുമെന്നും സര്‍വേ പ്രവചിക്കുന്നു.
ബിഎസ്പിക്ക് നാല് മുതല്‍ എട്ട് സീറ്റ് വരെയും മറ്റുള്ളവര്‍ക്ക് എട്ട് മുതല്‍ പത്ത് സീറ്റ് വരെയും ലഭിക്കാം. അതേസമയം നിര്‍ണായകമായ ബുന്ധേല്‍ഖണ്ഡ് മേഖലയില്‍ നിന്ന് ബിജെപിക്ക് 25 സീറ്റ് നേടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. മാല്‍വാ നിമര്‍ മേഖലയില്‍ ചെറു പാര്‍ട്ടികള്‍ മൂന്ന് സീറ്റ് വരെ നേടും.
ഇതേ മേഖലയില്‍ 44 സീറ്റ് ബിജെപി നേടും. അതേസമയം കോണ്‍ഗ്രസ് വോട്ട് ശതമാനത്തില്‍ ഇത്തവണ വര്‍ധനവുണ്ടാകുമെന്ന് സര്‍വേ പ്രവചിക്കുന്നു. 38 ശതമാനം വോട്ട് ലഭിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. 2013ല്‍ ഇത് 36 ശതമാനമായിരുന്നു. എന്നാല്‍ ബിജെപിയുടെ വോട്ട് ശതമാനത്തില്‍ കുറവുണ്ടാകും. 43 ശതമാനമായിട്ടാണ് കുറയുക. 2013ല്‍ ഇത് 45 ശതമാനമായിരുന്നു.
ഇത്തവണ മികച്ച പ്രചാരണവും നേതാക്കളും ഉണ്ടായിട്ടും കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാന്‍ സാധിക്കില്ലെന്നാണ് സര്‍വേ പ്രവചിക്കുന്നത്. പ്രധാനമായും വിഭാഗീയതയാണ് പ്രശ്‌നമാവുന്നതെന്നാണ് സൂചന. ദിഗ്വിജയ് സിംഗും ജോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു.