ഒബാമ മാര്‍ത്താസ് വൈന്‍യാര്‍ഡ് 11.75 മില്യന് സ്വന്തമാക്കി

മാസ്സച്യുസെറ്റ്‌സ്: അറ്റ്‌ലാന്റിക് സമുദ്രത്തിനഭിമുഖമായി തലയുയര്‍ത്തി നില്‍ക്കുന്ന അതി മനോഹര സൗധം മുന്‍ പ്രസിഡന്റ് ഒബാമ 11.75 മില്യണ്‍ ഡോളറിന് സ്വന്തമാക്കി. ഡിസംബര്‍ 3 ബുധനാഴ്ച മാസ്സച്യുസെറ്റ്‌സ് ലാന്റ് റെക്കോര്‍ഡിലാണ് ഈ വിവരം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

എഡ്ഗര്‍ടൗണ്‍ ടര്‍ക്കിലാന്റ് കോവ് റോഡിലാണ് ഈ സൗധം സ്ഥിതി ചെയ്യുന്നത്. 22 മില്യണ്‍ യഥാര്‍ത്ഥത്തില്‍ വിലമതിക്കുന്ന ഇതിന് അടുത്തെയിടെ 14.85 മില്യണ്‍ ഡോളറാണ് വിലയിട്ടിരുന്നത്. മാര്‍ത്താ വൈന്‍യാര്‍ഡ് ഗസറ്റിലാണ് വസ്തുവിനെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കുടുംബാംഗങ്ങള്‍ ഒത്ത് വര്‍ഷം തോറും നിരവധി ദിനങ്ങള്‍ ഒബാമ ഈ സ്ഥലത്ത് ചിലവഴിച്ചിരുന്നു. ഏഴ് ബഡ്‌റും, എട്ട് ബാത്ത്‌റും, ഔട്ട് ഡോര്‍ സ്‌റ്റോണ്‍ ഫയര്‍ പ്ലേസ്, മാസ്സീവ് കിച്ചന്‍ എല്ലാം ഉള്‍പ്പെടുന്ന ഈ സൗദം 7000 സ്ക്വയര്‍ ഫീറ്റില്‍ 29 ഏക്കറിലായാണ് സ്ഥിതി ചെയ്യുന്നത്.

മിഷല്‍ ഒബാമ ഒക്ടോബറിലാണ് ഇത് വാങ്ങുന്നതിന് പദ്ധതിയിട്ടത്. അമേരിക്കന്‍ പ്രസിഡന്റായിരിക്കുമ്പോള്‍ ഒബാമയും കുടുംബവും ഏഴ് തവണയാണ് ഇവിടെയെത്തി സമ്മര്‍ കാലം ചിലവഴിച്ചിരുന്നത്