വെര്‍ജിനീയ: 2019 ല്‍ വെര്‍ജിനിയ സ്‌റ്റേറ്റ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ അമേരിക്കന്‍ സെനറ്റര്‍ ഗസാല ഹഷ്മിയെ ഡമോക്രാറ്റിക് വെര്‍ജിനിയ സ്‌റ്റേറ്റ് സെനറ്റ് ട്രഷററായി തിരഞ്ഞെടുത്തു.
2020- 2024 കാലഘട്ടത്തിലേക്കാണ് ഇവര്‍ ട്രഷററായി തുടരുക. 10വേ സെനറ്റ് ഡിസ്ട്രിക്റ്റില്‍ നിന്നും 2019ലാണ് ഇവര്‍ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
വെര്‍ജീനിയ സ്റ്റേറ്റ് സെനറ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുസ്ലീം വനിത സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
നവംബര്‍ 5ന് നടന്ന തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഗ്ലെന്‍ സ്റ്റുവര്‍ട്ടിനെ വന്‍ ഭൂരിപക്ഷത്തോടെയാണ് ഹഷ്മി പരാജയപ്പെടുത്തിയത്.
ഹൈദരബാദില്‍ ജനിച്ച ഇവര്‍ 50 വര്‍ഷം മുമ്പാണ് യു.എസ്സിലേക്ക് കുടിയേറിയത്.
ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുമ്പ് റിച്ച്‌മോണ്ടിലെ റയനോള്‍ഡ് കമ്മ്യൂണിറ്റി കോളേജ് അദ്ധ്യാപികയായിരുന്നു.
ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട സെനറ്റര്‍ക്ക് ട്രഷറര്‍ പദവി നല്‍കിയത് ഹഷ്മി നല്‍കിയ വലിയ അംഗീകാരമാണ്.