ദേശീയതല കായിക മത്സരങ്ങള്‍ 27 മുതല്‍

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ഖേലോ ഇന്ത്യ – ദേശീയ കായികവികസന പരിപാടിയുടെ ഭാഗമായി ജനുവരി 27 മുതല്‍ ഫെബ്രുവരി നാല് വരെ പതിനാല് വയസില്‍ താഴെയുള്ളവര്‍ക്കും 17 വയസില്‍ താഴെയുള്ളവര്‍ക്കുമായി വിവിധ ദേശീയ മത്സരങ്ങള്‍ സംഘടിപ്പിക്കും. അത്‌ലറ്റിക്‌സ്, വോളിബോള്‍, തായ്ക്വാണ്ടാ, കബഡി, ഖോഖോ, സ്വിമ്മിംഗ്, റസ്‌ലിംഗ്, ഫുട്‌ബോള്‍, ബാഡ്മിന്റണ്‍, ബാസ്‌കറ്റ് ബോള്‍ എന്നീ ഇനങ്ങളിലാണ് മത്സരം. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസുമായി ബന്ധപ്പെടണം