ബന്ധു നിയമന കേസില്‍ ജയരാജനെതിരെ തുടരന്വേഷണത്തിന് അനുമതി

ജയരാജനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് അന്വേഷണ സംഘം സമര്‍പ്പിച്ച എഫ്‌ഐആര്‍ വിജിലന്‍സ് പ്രത്യേക കോടതി ഫയലില്‍ സ്വീകരിച്ചു. ജയരാജന്റെ ഭാര്യാ സഹോദരിയുടെ മകനെ കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് എംഡിയായി നിയമിച്ചതാണ് വ്യവസായമന്ത്രിയായിരുന്ന ഇപി ജയരാജന്റെ രാജിയില്‍ കലാശിച്ചത്.
ജയരാജന്‍ സ്വന്തം കൈപ്പടയില്‍ ഫയലില്‍ രേഖപ്പെടുത്തിയ നിര്‍ദേശപ്രകാരം സുധീര്‍ നമ്പ്യാരെ നിയമിക്കുകയായിരുന്നെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.