പിസി ജോര്‍ജ് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു

കേരള ജനപക്ഷം എന്നാണ് പാര്‍ട്ടിയുടെ പേര്. ജനുവരി 30നാണ് പാര്‍ട്ടിയുടെ പ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുക. നോട്ട് അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ പാര്‍ട്ടി ആദ്യസമരം നടത്തും. കേരളത്തിലെ മൂന്നു മുന്നണികളോടും തന്റെ പാര്‍ട്ടിക്ക് സമദൂര നിലപാടായിരിക്കുമെന്ന് ജോര്‍ജ് പറഞ്ഞു.