ഒരു മിനുട്ടിൽ 122 തേങ്ങ പൊട്ടിച്ചു കോട്ടയം സ്വദേശി ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ചു

Guinness book

122 തേങ്ങ ഒരു മിനുറ്റില്‍ ഉടച്ച് അഭീഷ്.പി.ഡോമിനിക്ക് കയറിയത് ഗിന്നസ് ബുക്കില്‍. ജര്‍മന്‍കാരനായ മുഹമ്മദ് ഖിര്‍മാനോവിക്കിന്റെ റെക്കോഡാണ് അഭീഷ് തകര്‍ത്തത്. കോട്ടയത്തെ നാട്ടിന്‍പുറത്തുകാരനായ തന്റെ ഏറ്റവും വലിയ സ്വപ്നമാണ് സഫലമായതെന്ന് അഭീഷ് പറയുന്നു. നേരത്തെ 2011ല്‍ 118 തേങ്ങ ഉടച്ച് അഭീഷ് റെക്കോര്‍ഡിട്ടിരുന്നു. ഒരു സെക്കൻഡിൽ രണ്ട് തേങ്ങ എന്ന കണക്കിലാണ് ഒരു മിനുട്ടിൽ 122 തേങ്ങ പൊട്ടിച്ചത്. ജർമൻകാരനായ മുഹമ്മദ് ഖിർമാനോവിക്കിന്റെ റെക്കോഡാണ് അഭീഷ് തകർത്തത്. കോട്ടയത്തെ നാട്ടിൻപുറത്തുകാരനായ തന്റെ ഏറ്റവും വലിയ സ്വപ്നമാണ് സഫലമായതെന്ന് അഭീഷ് പറയുന്നു. തേങ്ങ ചുറ്റികവച്ച് ഉടച്ചു ശരീരത്തിൽ എറിഞ്ഞുടച്ചുമൊക്കെ ഗിന്നസിൽ ഇടംനേടിയവരുണ്ട്. അവരുടേതിനേക്കാൾ വലിയ നേട്ടമാണ് അഭീഷ് കൈകൊണ്ട് തേങ്ങപൊട്ടിച്ച് നേടിയത്