കായല്‍ കൈയേറ്റ കേസ്; തോമസ് ചാണ്ടിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

thomas chandy resigned

കായല്‍ കൈയേറ്റ കേസ് പരിഗണിക്കുന്ന ബെഞ്ച് മാറ്റണമെന്ന മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. തോമസ് ചാണ്ടിയുടെ അഭിഭാഷകൻ മാറ്റണമെന്ന് ആവശ്യപ്പെട്ട അതേ ബെഞ്ചിലേക്ക് തന്നെ കായൽ കൈയ്യേറ്റ കേസ് ചീഫ് ജസ്റ്റിസ് വിട്ടു. സ്റ്റിസ് സാപ്‌റേയുള്ള ബെഞ്ച് കേസ് പരിഗണിക്കരുത് എന്നാവശ്യപ്പെട്ടാണ് തോമസ് ചാണ്ടി ഹര്‍ജി നല്‍കിയത്. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കായല്‍ കൈയേറ്റ കേസില്‍ തനിക്കെതിരായ ഹൈക്കോടതി വിധി റദ്ദാക്കുക, മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ട്പ്പെട്ടെന്ന പരാമര്‍ശം നീക്കുക, ആലപ്പുഴ കളക്ടര്‍ ടി.വി.അനുപമയുടെ റിപ്പോര്‍ട്ട് സ്റ്റേ ചെയ്യുക എന്നീ ആവശ്യങ്ങളാണ് തോമസ് ചാണ്ടിയുടെ ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുള്ളത്. കായല്‍ കൈയേറ്റ കേസില്‍ ഹൈക്കോടതി വിധിക്കെതിരേയാണ് തോമസ് ചാണ്ടി സുപ്രിംകോടതിയെ സമീപിച്ചത്. ഈ ഹര്‍ജി ജസ്റ്റിസുമാരായ ആര്‍കെ അഗര്‍വാള്‍, അഭയ് മനോഹര്‍ സാപ്‌റേ എന്നിവര്‍ അടങ്ങിയ ബെഞ്ച് പതിനൊന്നാം തീയ്യതി പരിഗണിക്കും.