Saturday, December 14, 2024
HomeNationalട്രാന്‍സ്‌ജെന്‍ഡര്‍ എഐസിസി ജനറല്‍ സെക്രട്ടറിയായി

ട്രാന്‍സ്‌ജെന്‍ഡര്‍ എഐസിസി ജനറല്‍ സെക്രട്ടറിയായി

ട്രാന്‍സ്‌ജെന്‍ഡര്‍ എഐസിസി ജനറല്‍ സെക്രട്ടറിയായി. ട്രാന്‍സ്‌ജെന്‍ഡറും ആക്ടിവിസ്റ്റും കൂടിയായ മാധ്യമപ്രവര്‍ത്തക അപ്‌സര റെഡ്ഡിയെയാണ് എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചത്. ആദ്യമായാണ് ട്രാന്‍സ്‌ഡെന്‍ഡര്‍ വിഭാഗത്തില്‍നിന്നൊരാള്‍ എഐസിസി ജനറല്‍ സെക്രട്ടറിയാകുന്നത്. എഐഎഡിഎംകെ പ്രവര്‍ത്തകയായിരുന്ന അപ്‌സര റെഡ്ഡി അടുത്തിടെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.വികെ ശശികലയെ തമിഴ്‌നാട് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത പാര്‍ട്ടി യോഗത്തില്‍ പ്രതിഷേധിച്ചാണ് അപ്‌സര അണ്ണാ ഡിഎംകെ വിട്ടത്. പന്നീര്‍ ശെല്‍വത്തിനെതിരെയും അവര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments