ഭൂമി സംബന്ധിച്ച തർക്കം മാത്രമാണ് ബാബ്റി മസ്ജിദ് കേസെന്നു സുപ്രീം കോടതി. കേസ് പരിഗണിക്കുന്നത് കോടതി മാർച്ച് 14ലേക്ക് മാറ്റി. കേസുകളുമായി ബന്ധപ്പെട്ട രേഖകളുടെ പരിഭാഷ ഇതുവരെ പൂർത്തിയാകാത്തതിനാലാണ് കേസ് മാറ്റിയത്. എല്ലാ കക്ഷികളും രേഖകളുടെ ഇംഗ്ലീഷ് പരിഭാഷ മാർച്ച് ഏഴിനകം സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസ് അശോക് ഭൂഷണ്‍, എസ്. അബ്ദുൾ നസീർ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഭൂമി തർക്കം മാത്രമായെ കേസ് പരിഗണിക്കുകയുള്ളുവെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കുകയായിരുന്നു. കേസ് നേരത്തെ പരിഗണിച്ചപ്പോൾ കക്ഷികളുടെ വാദങ്ങൾ എഴുതി സമർപ്പിക്കണമെന്ന് ചീഫ് ജസ്റ്റീസ് നിർദേശിച്ചിരുന്നു.
ബാബ്റി മസ്ജിദ് കേസ് ; ഭൂമി സംബന്ധമായ തർക്കമെന്നു സുപ്രീംകോടതി
RELATED ARTICLES