Tuesday, April 16, 2024
HomeKeralaകെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരുടെ ആത്മഹത്യയില്‍ ഒന്നാം പ്രതി സർക്കാർ- രമേശ് ചെന്നിത്തല

കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരുടെ ആത്മഹത്യയില്‍ ഒന്നാം പ്രതി സർക്കാർ- രമേശ് ചെന്നിത്തല

പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരുടെ ആത്മഹത്യയില്‍ ഒന്നാം പ്രതി സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെഎസ്ആര്‍ടിസി ബാധ്യത ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചതിന്റെ ഫലമാണിതെന്നും ചെന്നിത്തല പറഞ്ഞു. കെഎസ്ആര്‍ടിസി പെന്‍ഷന്‍ ദിവസങ്ങള്‍ക്കുള്ളില്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭക്കുള്ളില്‍ പറഞ്ഞതാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെയും, സര്‍ക്കാരിന്റെയും വാഗ്ദാനം വിശ്വസിക്കാന്‍ വിരമിച്ച ജീവനക്കാര്‍ തയ്യാറല്ലെന്നതിന്റെ സൂചനയാണ് ഈ ദൗര്‍ഭാഗ്യകരമായ സംഭവമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. പെന്‍ഷന്‍ വിതരണം മുടങ്ങിയത് മൂലം സുല്‍ത്താന്‍ ബത്തേരിയിലും നേമത്തും കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ ഇന്ന് ജീവനൊടുക്കിയിരുന്നു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കെഎസ്ആര്‍ടിസി സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് അടിയന്തര യോഗം വിളിച്ചു. ഗതാഗതമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ഇന്ന് വൈകിട്ട് എട്ടിന് തിരുവനന്തപുരത്താണ് യോഗം നടക്കുക.

RELATED ARTICLES
- Advertisment -

Most Popular

Recent Comments