ഡോ.എം എസ്സ് സുനിലിന്റെ നേത്യത്വത്തിൽ ഭവനരഹിതർക്ക് പണിത് നൽകുന്ന 86 മത്തെ വീടിന്റെ താക്കോൽദാനം

sunil ms

പത്തനംതിട്ട കാത്തോലിക്കറ്റ് കോളേജ്, മുന്‍ പ്രൊഫസറും സാമൂഹ്യ പരിഷ് കര്‍ത്താവുമായ ഡോ.എം എസ്സ് സുനിലിന്റെ നേത്യത്വത്തിൽ ഭവനരഹിതർക്ക് പണിത് നൽകുന്ന 86 മത്തെ വീടിന്റെ താക്കോൽദാനം മാധ്യമ പ്രവർത്തകനം, എഴുത്തുകാരനുമായ പ്രവാസി മലയാളി സണ്ണിമാളിയേക്കൽ നിർവഹിച്ചു. രണ്ട് മുറികളും അടുക്കളയും ശുചിമുറിയും ഹാളും അടങ്ങിയ വീടാണ് നിർമ്മിച്ചു നൽകിയത്.

രണ്ട് കണ്ണുകൾക്കും കാഴ്ചയില്ലാത്ത സുരേഷിനും കുടുംബത്തിനുമാണ് ഇത്തവണ വീട് ലഭിച്ചത്. തട്ട കടുക്കോട്ടുക്കൽ കാവിന്റെ തെക്കേതിൽ സുരേഷ് ഇത്രയും നാൾ വയലിനോ‌ടു ചേർന്നുള്ള മൂന്ന് സെന്റ് സ്ഥലത്ത് പടുത കെട്ടിയ ഷെഡിലായിരുന്നു താമസം. മഴയും വെയിലുമേറ്റ് ഭാര്യയും രണ്ട് പെൺമക്കൾക്കുമൊപ്പം ഭയത്തോടെയാണ് സുരേഷ് ഇവിടെ കഴിഞ്ഞിരുന്നത്.

പ്രവാസി മലയാളിയായ സാബുവിന്റെ സഹായത്തോടെയാണു നിർമിച്ചു നൽകിയത്. വീടിന്റെ താക്കോൽദാനം മാധ്യമ പ്രവർത്തകൻ സണ്ണിമാളിയേക്കൽ നിർവഹിച്ചു. പഞ്ചായത്ത് അംഗം അനുജ, രാജേന്ദ്രപ്രസാദ്, അഗസ്റ്റിൻ കുരുവിള, ഡോ. സന്തോഷ് ബാബു, കെ.പി. ജയലാൽ, അനിൽകുമാർ, പ്രീത എന്നിവർ പ്രസംഗിച്ചു.