ഡല്‍ഹി നരേലയില്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ സഞ്ചരിച്ച കാറിന് നേരെ ആക്രമണം. ഔട്ടര്‍ ഡല്‍ഹിയിലെ 25 അനധികൃത കോളനികളിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനത്തിനായി കേജരിവാള്‍ പോകവേ വടികളും കല്ലുകളുമായെത്തിയ നൂറോളം പേരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നു. കേജരിവാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അതേസമയം, കാറിന് ചെറിയ കേടുപാടുണ്ടായി. അക്രമത്തിന്റെ പിന്നില്‍ ബിജെപിയാണെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ ആരോപണം
അരവിന്ദ് കേജരിവാള്‍ സഞ്ചരിച്ച കാറിന് നേരെ ആക്രമണം
RELATED ARTICLES