തമിഴ്‌നാട്ടില്‍ ശരവണ സ്‌റ്റോറുകളുടെയും ഹോട്ടലുകളുടെയും ഉടമകളില്‍ നിന്ന് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത് 433 കോടി രൂപയുടെ കള്ളപ്പണം. ശരവണ സ്‌റ്റോറുകള്‍, ലോട്ടസ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങള്‍, ചെന്നൈ, കോയമ്ബത്തൂര്‍ ജിസ്‌ക്വയര്‍ തുടങ്ങിയ സ്ഥാപനങ്ങളിലായിരുന്നു ഒരാഴ്ച മുന്‍പ് റെയ്ഡ്. മൊത്തം 433 കോടിയുടെ സ്വത്ത്. ഇതില്‍ 25 കോടിയുടെ പണമാണ്. 12 കിലോ സ്വര്‍ണ്ണം 626 വജ്രങ്ങളും പിടിച്ചെടുത്തവയില്‍ പെടുന്നു.ശരവണ ഗ്രൂപ്പുമായി ബന്ധപ്പെട്ട 72 കേന്ദ്രങ്ങളിലായിരുന്നു ഒരേ സമയം റെയ്ഡുകള്‍.റെയ്ഡിനിടെ ശ്മശാനങ്ങളില്‍ നിന്ന് കുഴിച്ചെടുത്തത് കണക്കില്‍പ്പെടാത്ത കോടികളുടെ രൂപയും സ്വര്‍ണ്ണവും വജ്രവും രേഖകളുമാണ്.റെയ്ഡിന്റെ വിവരം ചോര്‍ന്നതിനാല്‍ കുറെ ഇവര്‍ മാറ്റിയിട്ടുണ്ടാകുമെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കമ്ബ്യൂട്ടറുകളിലെ രേഖകളും വിവരങ്ങളും മായ്ച്ചുകളഞ്ഞിരുന്നു. അധികൃതര്‍ പറഞ്ഞു. ഒരു വാഹനത്തില്‍ സ്വത്തു കടത്തുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് വാഹനം തടഞ്ഞും കുറച്ചു വസ്തുക്കള്‍ പിടിച്ചു. പൊന്നും പണവും വജ്രവും ശ്മശാനങ്ങളില്‍ കുഴിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചത് ഈ വാഹനം പരിശോധിച്ചപ്പോഴാണെന്ന് അധികൃതര്‍ വെളിപ്പെടുത്തി.