ബ്രസീലിലെ ഏറ്റവും വലിയ ഫുട്ബോള്‍ ക്ലബുകളിലൊന്നായ ഫ്ലെമിംഗോയുടെ ഡോര്‍മിറ്ററിയില്‍ തീപിടിത്തം 10 പേര്‍ കൊല്ലപ്പെട്ടു. ഫ്ലെമിംഗോയുടെ യുവ ടീമിനെ പരിശീലിപ്പിക്കുന്ന കേന്ദ്രത്തിലെ ഡോര്‍മിറ്ററിയിലാണ് അപകടം. ഇവരെല്ലാവരും പ്രാദേശിക ഫുട്ബോള്‍ മല്‍സരങ്ങളില്‍ പങ്കെടുക്കുന്നവരാണെന്നാണ് വിവരം. 14നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്.
പ്രാദേശികസമയം പുലര്‍ച്ചെ 5.10നാണ് തീ ഉയരാന്‍ തുടങ്ങിയത്. 7.30തോടെ അണച്ചു. മരിച്ചവരെല്ലാം 14നും 17നും ഇടയില്‍ പ്രായമുള്ളവരാണ്. ഫ്ലെമിംഗോ ഫുട്ബോള്‍ ക്ലബിന്റെ പരിശീലന ഗ്രൗണ്ടായ നിന്‍ഹോ ഡി ഉറുബുവിലുണ്ടായ തീപിടിത്തത്തില്‍ മൂന്നുപേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബ്രസീലിലെ ഫുട്ബോള്‍ ക്ലബില്‍ തീപിടിത്തം; 10 പേര്‍ കൊല്ലപ്പെട്ടു
RELATED ARTICLES