ചെങ്ങന്നൂര്‍ സ്വദേശിനിയായ നേഴ്സ് ആത്മഹത്യ ചെയ്ത നിലയില്‍

deadbody

ബഹ്‌റൈനിലെ പ്രമുഖ ആശുപത്രിയില്‍ നഴ്‌സായ മലയാളി യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍. ഇന്നലെയാണ് ചെങ്ങന്നൂര്‍ സ്വദേശിയുടെ ഭാര്യ പ്രിയങ്ക പ്രിന്‍സിനെ മരിച്ച നിലയില്‍ കണ്ടത്. അല്‍ ഹദാദ് മോട്ടോഴ്‌സില്‍ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശി പ്രിന്‍സ് എബ്രഹാം വര്‍ഗീസിന്റെ ഭാര്യ പ്രിയങ്ക പ്രിന്‍സാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെ ഇവരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ആരോണ്‍ പ്രിന്‍സ് ആണ് ഈ ദമ്ബതികളുടെ ഏക മകന്‍. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.