രാഷ്ട്രപിതാവിന്റെ പ്രതിമ തകർത്ത ബിജെപി പ്രവർത്തകൻ പിടിയിൽ

bjp - gandhi

രാഷ്ട്രപിതാവിന്റെ പ്രതിമ തകർത്ത സംഭവത്തിൽ ബിജെപി പ്രവർത്തകൻ പിടിയിൽ. കണ്ണൂർ തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുന്നിലെ പ്രതിമയാണ് നിരവധിയാളുകൾ നീക്കി നിൽക്കെ കാവി മുണ്ട് ധരിച്ചെത്തിയ ഇയാൾ തകർത്തത്. പരിയാരം ഇരിങ്ങൽ വയത്തൂർ കാലിയാർ ശിവക്ഷേത്രത്തിന് സമീപത്തെ പളളിക്കുന്നിൽ പി ദിനേശൻ (42) ആണ് പിടിയിലായത്. ബി ജെ പിയുടെ സജീവ പ്രവർത്തകനാണ്‌ ഇയാൾ.  ദിനേശനെ ഉയർന്ന പൊലീസ്  ചോദ്യം ചെയ്തു വരുന്നു. തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പിലെ ഗാന്ധിപ്രതിമക്ക് നേരെയാണ് ഇന്ന് രാവിലെ ആക്രമം നടന്നത്. കണ്ണട അടിച്ചുതകര്‍ത്ത അക്രമി കഴുത്തിലിട്ടിരുന്ന മാലയും വലിച്ചുപൊട്ടിച്ചു താഴേക്കെറിഞ്ഞു. നിരവധിയാളുകള്‍ നോക്കിനില്‍ക്കവെ കാവിമുണ്ട് ധരിച്ചെത്തിയ ഒരാള്‍ പ്രതിമയുടെ കണ്ണട അടിച്ച് തകര്‍ക്കുകയും മാല വലിച്ചുപൊട്ടിച്ച് പ്രതിമയുടെ മുഖത്ത് രണ്ട് തവണ അടിച്ചശേഷം ഓടിപ്പോകുകയായിരുന്നു.