സ്വന്തം മകന് അവാര്‍ഡ് ലഭിച്ചത് റിപ്പോര്‍ട്ട് ചെയ്യാനുള്ള ഭാഗ്യം മനോരമ റിപ്പോര്‍ട്ടര്‍ എന്‍ കെ ഗിരീഷിന്

film award manorama reporter

മകന് അവാര്‍ഡ് ലഭിച്ചത് റിപ്പോര്‍ട്ട് ചെയ്യാനുള്ള ഭാഗ്യം ലഭിക്കുക – ഒരു പത്രപ്രവര്‍ത്തകനെ സംബന്ധിച്ച് അതൊരു വലിയ ഭാഗ്യമാണ്. ഇന്ന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോഴാണ് അങ്ങനൊരു ചരിത്ര നിമിഷം സംഭവിക്കുന്നത് . സ്വന്തം ചാനലിനായി അവാര്‍ഡുകള്‍ തല്‍സമയം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് മകനും അവാര്‍ഡ് ലഭിച്ചതായുള്ള പ്രഖ്യാപനം മനോരമ പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ് എന്‍കെ ഗിരീഷ് അറിയുന്നത് . ഗിരീഷിന്റെ ഇളയ മകന്‍ ചന്ദ്രകിരണിനാണ് ‘അതിശയങ്ങളുടെ നോവല്‍’ എന്ന ചിത്രത്തിന് ബാലതാരത്തിനുള്ള പ്രത്യേക പരാമര്‍ശം ലഭിച്ചത്. എന്നാല്‍ സന്തോഷം ഉള്ളില്‍ ഒളിപ്പിച്ച് അദ്ദേഹം അത് റിപ്പോര്‍ട്ട് ചെയ്തു. മകന്റെ നേട്ടത്തേക്കുറിച്ച് വാചാലനാകാനോ, തന്റെ മകനാണെന്ന് അറിയിക്കാനോ ശ്രമിച്ചതുമില്ല. ഒടുവില്‍ സുഹൃത്ത് ശ്യാം കുമാറാണ് കാഴ്ചയുടെ ഈ അപൂര്‍വ്വത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മുന്‍പ് മകന്‍ തെരഞ്ഞെടുപ്പില്‍ തോറ്റ കാര്യം മകന്‍ റിപ്പോര്‍ട്ട് ചെയ്തത് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തിട്ടുണ്ട് . എം വി രാഘവനായിരുന്നു ആ അച്ഛന്‍. മകന്‍ എം വി നികേഷ് കുമാറും .

ശ്യാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

‘പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ് എന്‍കെ ഗിരീഷ്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡാണ് അദ്ദേഹം റിപ്പോര്‍ട്ട് ചെയ്യുന്നത്. അപൂര്‍വ്വതയെന്തെന്നാല്‍ അദ്ദേഹം റിപ്പോര്‍ട്ട് ചെയ്യുന്ന ആ അവാര്‍ഡ് പട്ടികയില്‍ അദ്ദേഹത്തിന്റെ ഇളയ മകന്‍ ചന്ദ്രകിരണിന്റെ പേരും ഉണ്ടെന്നതാണ്. ‘അതിശയങ്ങളുടെ വേനല്‍ എന്ന സിനിമയിലെ പ്രകടനത്തിനാണ് ബാലതാരത്തിനുള്ള പ്രത്യേക പരാമര്‍ശം ഗിരീഷണ്ണന്റെ ചന്ദ്രുവിന് കിട്ടിയത്. സ്വന്തം മകന്റെ അവാര്‍ഡ് നേട്ടം റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുക. അണ്ണാ ഇതില്‍പ്പരമൊരു സന്തോഷം എന്താ ഈ ജീവിതത്തില്‍.