Friday, March 29, 2024
Homeപ്രാദേശികംപൊന്തൻപുഴ മേഖലയിൽ താമസിക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കണം- കുമ്മനം രാജശേഖരൻ

പൊന്തൻപുഴ മേഖലയിൽ താമസിക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കണം- കുമ്മനം രാജശേഖരൻ

തലമുറകളായി പൊന്തൻപുഴ മേഖലയിൽ താമസിക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും മനുഷ്യന്റെ ആവാസവ്യവസ്ഥയ്ക്ക് ആവശ്യമായതിനാൽ വനവും പ്രകൃതി സമ്പത്തുകളും എന്നും നിലനിർത്തേണ്ടതാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പറഞ്ഞു. പെ‍ാന്തൻപുഴ വലിയകാവ് വനമേഖലയും പെരുമ്പെട്ടി പന്നക്കപതാൽ കോളനിയും പുതുവൽ പ്രദേശങ്ങളും അദ്ദേഹവും സംഘവും സന്ദർശിച്ചു. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തോടു തങ്ങളുടെ വിഷമങ്ങൾ അറിയിച്ചു. എല്ലാ സഹായങ്ങളും നൽകുമെന്ന് അദ്ദേഹം മറുപടി നൽകി. കേന്ദ്രപരിസ്ഥിതി മന്ദ്രാലയത്തിന്റെ ശ്രദ്ധയിൽപെടുത്തണമെന്നാവശ്യപ്പെട്ട് പൗരസമിതിയും ജനകീയസമിതിയും അദ്ദേഹത്തിന് നിവേദനം നൽകി. പൗരസമിതി പ്രസിഡന്റ് സന്തോഷ് പെരുമ്പെട്ടി, ടോമി പുനമഠം, ജനകീയ സമിതിയിലുള്ള സണ്ണി പെരുമ്പെട്ടി, സദാശിവൻ പിള്ള, അനിൽകുമാർ എന്നിവരും ഉണ്ടായിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട, പ്രവാസി സെൽ ജില്ലാ കൺവീനർ രാജ്കുമാർ, നിയോജക മണ്ഡലം പ്രസിഡന്റ് ഷൈൻ ജി. കുറുപ്പ്, സെക്രട്ടറി കെ.വി.വിനോദ്, കെ.ശിവൻകുട്ടി, കെ.പി. സുരേഷ്, പഞ്ചായത്ത് അംഗം ബി അജിത്, അനിൽകുമാർ, കെ. ബിന്ദു എന്നിവരും സംഘത്തിലുണ്ടായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments