കൊച്ചി നഗരം സാക്ഷ്യം വഹിച്ചത് ബുള്ളറ്റില്‍ കറങ്ങുന്ന പെണ്‍പടയെ!

citinews

ലോക വനിതാ ദിനമായ ഇന്ന് കൊച്ചി നഗരം സാക്ഷ്യം വഹിച്ചത് ബുള്ളറ്റില്‍ കറങ്ങുന്ന പെണ്‍പടയെ! വിവിധ ഇടങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട എല്ലാ പരിപാടികളും സ്ത്രീ ശക്തി വിളിച്ചോതുന്നതായിരുന്നു. എന്നാല്‍ കൊച്ചി നഗരത്തില്‍ ബുള്ളറ്റില്‍ കറങ്ങിയുള്ള പെണ്‍പടയുടെ വനിതാ ദിനാഘോഷമാണിപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കൊച്ചിയിലെ വനിതാ ബൈക്ക് ആന്‍ഡ് ബുള്ളറ്റ് റൈഡേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ എറണാകുളത്ത് നടന്ന ബുള്ളറ്റ് റാലി ശ്രദ്ധേയമായി. പനമ്ബിള്ളി നഗറില്‍ നിന്ന് തുടങ്ങിയ ബുള്ളറ്റ് റൈഡിംഗ് നഗരം കീഴടക്കുകയായിരുന്നു. നിരവധി യുവതികളാണ് ബുള്ളറ്റില്‍ കറങ്ങിയുള്ള വനിതാ ദിന ആഘോഷത്തില്‍ പങ്കാളിയായത്.