റാന്നി അങ്ങാടി പേട്ടയില്‍ വന്‍ സ്ഫോടനം

പത്തനംതിട്ട ജില്ലയിൽ റാന്നി അങ്ങാടി പേട്ടയില്‍ വന്‍ സ്ഫോടനം. സ്ഫോടനത്തില്‍ ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കടകള്‍ക്ക് പിന്നിലെ മാലിന്യക്കൂമ്പാരത്തിലാണ് സ്ഫോടനമുണ്ടായത്. സമീപത്തെ വീടുകള്‍ക്കും കടകള്‍ക്കും കാര്യമായ കേടുപാടുകളുണ്ടായി.പൊലീസും ഫയര്‍ഫോഴ്സും സംഭവസ്ഥലത്ത് പരിശോധന നടത്തിവരികയാണ്. എന്താണ് പൊട്ടിത്തെറിച്ചതെന്ന് അന്വേഷണങ്ങള്‍ക്ക് ശേഷം മാത്രമേ പറയാനാകൂവെന്നും സംഭവത്തിന് പിന്നില്‍ അട്ടിമറിയുണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും പൊലീസ് പറഞ്ഞു.