ഗ്യാസ് സ്റ്റേഷന്‍ ജീവനക്കാരനായ ഇന്ത്യക്കാരനെ യുഎസില്‍ വെടിവെച്ചുകൊന്നു. പഞ്ചാബ് സ്വദേശിയായ വിക്രം ജാര്‍യാല്‍(26) ആണു യകിമ നഗരത്തില്‍ കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ രണ്ടംഗ സംഘം വ്യാഴാഴ്ച പുലര്‍ച്ചെ വിക്രമിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. കവര്‍ച്ചാ ശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു..
ഗ്യാസ് സ്റ്റേഷനിലെത്തിയവര്‍ ആവശ്യപ്പെട്ടപ്പോള്‍ വിക്രം ജാര്‍യാല്‍ പണം കൈമാറി. എന്നാല്‍, അക്രമികളില്‍ ഒരാള്‍ വിെടിവെക്കുകയായിരുന്നു. വെടിയേറ്റ വിക്രം ജാര്‍യാലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം തുടങ്ങി.
പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍നിന്നുള്ള വിക്രം ഒരു മാസം മുമ്പാണ് യുഎസില്‍ എത്തിയതെന്ന സഹോദരന്‍ പറഞ്ഞു. മൃതദേഹം പെട്ടെന്നു നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.