ന്യൂയോർക്കിലെ ട്രംപ് ടവറിൽ അഗ്നിബാധ; മരണം 1

trump tower

ട്രംപ് ടവറിലുണ്ടായ വന്‍ തീപിടുത്തത്തില്‍ ഒരാള്‍ മരിച്ചു. അപകടത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ന്യൂയോര്‍ക്ക് ഫിഫ്ത് അവന്യൂവില്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ബഹുനില കെട്ടിടത്തിന്റെ 50-ാമത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ അഗ്നിശമനാ സേനാംഗം ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. പ്രാദേശിക സമയം വൈകുന്നേരം ആറിനാണ് 50-ാം നിലയില്‍ നിന്ന് തീ പടര്‍ന്നത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടകാരണം ഇതുവരെ ലഭ്യമായിട്ടില്ല. ട്രംപിന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ ആസ്ഥാനമാണ് ന്യൂയോര്‍ക്കിലെ ട്രംപ് ടവര്‍. പ്രസിഡന്റാകുന്നതിനു മുമ്പ് ട്രംപിന്റെ വസതിയായിരുന്നു. കെട്ടിടത്തിന്റെ 50-ാം നിലയിലെ താമസക്കാരനായ 67 വയസുകാരനാണ് മരണത്തിനു കീഴടങ്ങിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും ഇയാള്‍ മരണമടഞ്ഞിരുന്നു. ആറു അഗ്നിശമനാ സേനാംഗങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. അപകടസമയത്ത് ട്രംപിന്റെ കുടുംബത്തിലുള്ള ആരും സ്ഥലത്ത് ഉണ്ടായിരുന്നില്ല.