Friday, April 19, 2024
HomeNationalകോണ്‍ഗ്രസ് നേതാക്കള്‍ തവളകളെപ്പോലെയാണെന്ന് വൃന്ദാ കാരാട്ടിന്റെ പരിഹാസം

കോണ്‍ഗ്രസ് നേതാക്കള്‍ തവളകളെപ്പോലെയാണെന്ന് വൃന്ദാ കാരാട്ടിന്റെ പരിഹാസം

കോണ്‍ഗ്രസ് നേതാക്കള്‍ തവളകളെപ്പോലെയാണെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടിന്റെ പരിഹാസം. കോണ്‍ഗ്രസിലുള്ള പല നേതാക്കളും ബിജെപിയിലേയ്ക്ക് പോകുകയാണെന്ന് വൃന്ദ കാരാട്ട് ചൂണ്ടിക്കാട്ടി. ബിജെപിയുടെ 121 ജനപ്രതിനിധികള്‍ കോണ്‍ഗ്രസില്‍ നിന്ന് പോയവരാണെന്ന് അവർ പറഞ്ഞു. ഇടതുമുന്നണിയുടെ വനിതാ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു വൃന്ദാ കാരാട്ട്.രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ ബിജെപിയെ പരാജയപ്പെടുത്തേണ്ടതുണ്ടെന്ന് വൃന്ദാ കാരാട്ട് പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വിഷമുള്ളവരില്‍ നിന്ന് ഇന്ത്യയെ രക്ഷപ്പടുത്തുകയാണ് ലക്ഷ്യം. മോദിയുടെ ആരോപണം ഇന്ത്യയുടെ ആത്മാവിനെ തകര്‍ത്തു. ബിജെപിയുടെ രീതി ഭിന്നിപ്പിച്ചു ഭരിക്കുക എന്നതാണെന്നും ആര്‍ക്കും ഇതുകൊണ്ട് നേട്ടമുണ്ടാകുന്നില്ലെന്നും വൃന്ദാ കാരാട്ട് പറഞ്ഞു. കര്‍ഷകരുടെ ദുഖം പരിഹരിക്കാനുള്ള പദ്ധതികള്‍ നടപ്പിലാകാന്‍ ഇടതുപക്ഷം ശക്തമാകേണ്ടതുണ്ടെന്ന് വൃന്ദാ കാരാട്ട് ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ ആവശ്യങ്ങളും ആദിവാസി ക്ഷേമവും പരിഗണനയില്‍ വരാന്‍ ഇടതുപക്ഷം ശക്തമാകണമെന്നും അവര്‍ ഓര്‍മിപ്പിച്ചു.ഇടത് പക്ഷം ശക്തമായാലെ കര്‍ഷകരുടെ ദുഖം പരിഹരിക്കാന്‍ ഉള്ള പദ്ധതികള്‍ നടപ്പിലാകൂ സ്ത്രീകളുടെ ആവശ്യങ്ങളും ആദിവാസി ക്ഷേമവും പരിഗണനയില്‍ വരാന്‍ ഇടത് പക്ഷം ശക്തമാകണമെന്നും അവര്‍ ഓര്‍മപ്പെടുത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments